k

ന്യൂഡൽഹി : മലപ്പുറത്തെ നിപ മരണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ദേശീയ വൺ ഹെൽത്ത് മിഷന്റെ പകർച്ചവ്യാധികൾ നേരിടുന്നതിനുള്ള ദൗത്യസംഘത്തെ കേരളത്തിലേക്ക് നിയോഗിച്ചു. രോഗപരിശോധനയ്‌ക്കും സാങ്കേതിക കാര്യങ്ങളിലും ഉൾപ്പെടെ കേന്ദ്ര സംഘം സഹായം നൽകും.നാലു പ്രതിരോധ നടപടികളും നിർദേശിച്ചു.

രോഗം സ്ഥീകരിച്ചവരുടെ കുടുംബം,​ അയൽക്കാർ എന്നിവരിലും സമാന ഭൂപ്രകൃതിയുള്ള മേഖലകളിലും രോഗപരിശോധന നടത്തണം രോഗിയുടെ കഴിഞ്ഞ 12 ദിവസത്തെ സമ്പർക്കം കണ്ടെത്തി പട്ടിക തയ്യാറാക്കണം

സമ്പർക്കപട്ടികയിലുള്ളവരെ നിർബന്ധമായും ക്വാറന്റയിനിലാക്കണം. സാംപിളുകൾ ശേഖരിക്കാനും ലാബിലേക്ക് അയക്കാനും നടപടിയെടുക്കണം.

കേരളത്തിന്റെ ആവശ്യപ്രകാരം മൊബൈൽ ബി.എസ്.എൽ -3 ലാബ് കോഴിക്കോട് എത്തിച്ചിട്ടുണ്ട്. സമ്പർക്കപട്ടികയിലുള്ളവരുടെ സാമ്പിളുകൾ അതിൽ പരിശോധിക്കും. രോഗികൾക്കുള്ള മോണോക്ലോണൽ ആന്റിബോഡീസ് ഐ.സി.എം.ആർ കേരളത്തിന് കൈമാറിയിട്ടുണ്ട്.