ന്യൂഡൽഹി : നീറ്റ് യു.ജി പുനഃപരീക്ഷ നടത്തണമെന്ന ഹർജികളിൽ സുപ്രീംകോടതി ഇന്ന് സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. പരീക്ഷയെഴുതിയ മുഴുവൻ പേരുടെയും മാർക്ക്, പരീക്ഷാകേന്ദ്രം, പരീക്ഷയെഴുതിയ നഗരം എന്നിവ നാഷണൽ ടെസ്റ്റിംഗ് ഏജൻസി ശനിയാഴ്ച വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. കോടതി നിർദ്ദേശ പ്രകാരമാണിത്. ഇക്കാര്യം ഇന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡി ബെഞ്ച് പരിശോധിക്കും. വ്യാപകമായ ചോദ്യപേപ്പർ ചോർച്ചയും, ക്രമക്കേടും ബോദ്ധ്യപ്പെട്ടാൽ പുനഃപരീക്ഷയെന്നാണ് കോടതി നിലപാട്.