modi

ന്യൂഡൽഹി: ഇന്ത്യയുടെ പൈതൃകം വെറും ചരിത്രമല്ല,​ ശാസ്ത്രം കൂടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹി പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിൽ 46-ാമത് ആഗോള പൈതൃക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി. യുനെസ്കോ ഡയറക്‌ടർ ജനറൽ ഓദ്‌റെ ആസോലെ സന്നിഹിതയായിരുന്നു. പൈതൃക സംരക്ഷണ പ്രവർത്തനങ്ങളിൽ ആഗോള സഹകരണത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തിന്റെ നാഗരികതയുടെ ചരിത്രം പൊതുധാരണയേക്കാൾ വിശാലമാണെന്നും കൂട്ടിച്ചേർത്തു. ഈ മാസം 31 വരെയാണ് വേൾ‌ഡ് ഹെറിറ്റേജ് കമ്മിറ്രി. എക്‌സിബിഷനിൽ വിദേശത്തു നിന്ന് രാജ്യത്ത് തിരികെയെത്തിച്ച വിവിധ കരകൗശല വസ്‌തുക്കളും പ്രദർശിപ്പിക്കുന്നുണ്ട്.

മോ​ദി​യു​ടെ​ ​നേ​തൃ​പാ​ട​വം​ ​രേ​ഖ​പ്പെ​ടു​ത്തി​ ​'​പ​വ​ർ​ ​വി​ത്തി​ൻ​'​ ​പു​സ്‌​ത​കം

ന്യൂ​ഡ​ൽ​ഹി​ ​:​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യു​ടെ​ ​നേ​തൃ​പാ​ട​വ​ത്തെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​ ​എ​ഴു​തി​യ​ ​'​പ​വ​ർ​ ​വി​ത്തി​ൻ​'​ ​പു​സ്‌​ത​കം​ ​ഇ​ന്ന​ലെ​ ​ര​ച​യി​താ​വാ​യ​ ​ഡോ.​ആ​ർ.​ ​ബാ​ല​സു​ബ്ര​ഹ്മ​ണ്യം,​ ​കേ​ന്ദ്ര​മ​ന്ത്രി​ ​ഡോ.​ ​ജി​തേ​ന്ദ്ര​ ​സിം​ഗി​ന് ​സ​മ്മാ​നി​ച്ചു.​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​ക​പ്പാ​സി​റ്റി​ ​ബി​ൽ​ഡിം​ഗ് ​ക​മ്മി​ഷ​നി​ലെ​ ​എ​ച്ച്.​ആ​ർ​ ​അം​ഗ​മാ​ണ് ​ഡോ.​ആ​ർ.​ ​ബാ​ല​സു​ബ്ര​ഹ്മ​ണ്യം.​ ​പു​സ്‌​ത​കം​ ​ന​രേ​ന്ദ്ര​മോ​ദി​യു​ടെ​ ​നേ​തൃ​ഗു​ണ​ങ്ങ​ളെ​ ​വി​വ​രി​ക്കു​ന്ന​താ​ണ്.​ ​പാ​ശ്ചാ​ത്യ​ ​-​ ​ഇ​ന്ത്യ​ൻ​ ​ധാ​ര​ക​ളു​ടെ​ ​ക​ണ്ണി​ലൂ​ടെ​ ​മോ​ദി​യു​ടെ​ ​നേ​തൃ​ത്വ​പ​ര​മാ​യ​ ​ജീ​വി​ത​യാ​ത്ര​യെ​ ​അ​നാ​വ​ര​ണം​ ​ചെ​യ്യു​ന്നു.​ ​പൊ​തു​സേ​വ​ക​ർ​ക്കു​ള്ള​ ​പ്ര​ചോ​ദ​ന​മെ​ന്ന​ ​നി​ല​യ്‌​ക്കാ​ണ് ​പു​സ്‌​ത​ക​ത്തി​ന്റെ​ ​ര​ച​ന.​ ​രാ​ജ്യാ​ന്ത​ര​ ​ത​ല​ത്തി​ൽ​ ​ഇ​ന്ത്യ​യെ​ ​അ​ട​യാ​ള​പ്പെ​ടു​ത്താ​ൻ​ ​മോ​ദി​ ​ന​ട​ത്തി​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​ക​യ്യൊ​പ്പാ​ണ് ​പു​സ്‌​ത​ക​മെ​ന്ന് ​കേ​ന്ദ്ര​മ​ന്ത്രി​ ​ഡോ.​ ​ജി​തേ​ന്ദ്ര​ ​സിം​ഗ് ​പ്ര​തി​ക​രി​ച്ചു.