a

ന്യൂഡൽഹി : ഉത്തർപ്രദേശ് ലഖിംപൂർ ഖേരിയിലെ കർഷക കൂട്ടക്കൊല കേസിൽ മുൻ കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയുടെ മകൻ ആശിഷ് മിശ്രയ്‌ക്ക് സ്ഥിരജാമ്യം അനുവദിച്ച് സുപ്രീംകോടതി. 2023 ജനുവരിയിൽ അനുവദിച്ച ഇടക്കാല ജാമ്യമാണ് സ്ഥിരമാക്കിയത്. ലക്‌നൗവിലോ ഡൽഹിയിലോ ആശിഷിന് താമസിക്കാവുന്നതാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വിചാരണ വേഗത്തിലാക്കണമെന്നും നി‌ർദ്ദേശിച്ചു. 2021 ഒക്‌ടോബർ മൂന്നിനായിരുന്നു സംഭവം. ആശിഷും സംഘവും സഞ്ചരിച്ച വാഹനങ്ങൾ കർഷകർക്ക് മേൽ ഇടിച്ചുകയറ്റി കൊലപ്പെടുത്തിയെന്നാണ് കേസ്. നാല് കർഷകരും ഒരു മാദ്ധ്യമപ്രവർത്തകനും കൊല്ലപ്പെട്ടു.