ന്യൂഡൽഹി: സ്വദേശിദർശൻ പദ്ധതി പ്രകാരം വിനോദസഞ്ചാര വികസനത്തിനായി തെരഞ്ഞെടുക്കപ്പെട്ട രാജ്യത്തെ 57 ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കേരളത്തിൽ നിന്ന് വർക്കല, തലശ്ശേരി, ബേപ്പൂർ, കുമരകം എന്നിവ ഉൾപ്പെടുത്തിയെന്ന് അടൂർ പ്രകാശ് എം.പിയുടെ ചോദ്യത്തിന് ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് ലോക്സഭയിൽ മറുപടി നൽകി.

ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതിക്ക് 42 കോടി രൂപ അനുവദിച്ചതിൽ 26.54 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. വിനിയോഗ സർട്ടിഫിക്കറ്റ് ലഭിച്ചാലേ അടുത്ത ഗഡു അനുവദിക്കൂ . 66.42 കോടി രൂപയാണ് ശിവഗിരി ടൂറിസം സർക്യൂട്ടിന്റെ ആകെ പദ്ധതി തുക.