p

ന്യൂഡൽഹി:ജനിതക മാറ്റം വരുത്തിയ കടുകിന്റെ വിൽപന രാജ്യത്ത് അനുവദിക്കുന്നതിൽ സുപ്രീംകോടതിയുടെ ഭിന്നവിധി.

വില്പന പാടില്ലെന്നാണ് ജസ്റ്റിസ് നാഗരത്നയുടെ വിധി.

അനുമതി നൽകുന്നതിൽ അപാകത ഇല്ലെന്നാണ് ജസ്റ്റിസ് സഞ്ജയ് കരോലിന്റെ വിധി. ഇതോടെ ഇരുവരും

വിഷയം വിശാലബെഞ്ചിന് വിട്ടു. ബെഞ്ചിന്റെ ഘടന ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് തീരുമാനിക്കും.
ജനിതക മാറ്റം വരുത്തിയ വിളകളുടെ വിൽപനയും കൃഷിയും അനുവദിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സമർപ്പിച്ച പൊതുതാത്പര്യഹർജികളാണ് പരിഗണിക്കുന്നത്.

അതേസമയം, ജനിതക മാറ്റം വരുത്തിയ വിളകളുടെ കാര്യത്തിൽ കേന്ദ്രസർക്കാർ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച്

നയം രൂപീകരിക്കണമെന്നും ചട്ടങ്ങൾ കൊണ്ടുവരണമെന്നും രണ്ടു ജഡ്ജിമാരും നിർദേശിച്ചു. ജി.എം. എണ്ണ ഇറക്കുമതിക്ക് ഭക്ഷ്യസുരക്ഷാ നിയമം അവലംബമാക്കണമെന്നും ആവശ്യപ്പെട്ടു.

പരിസ്ഥിതി നോക്കണം:

ജസ്റ്റിസ് നാഗരത്ന

ജെനറ്റിക്കലി മോ‌ഡിഫൈഡ് (ജി.എം) മസ്റ്റെഡിന്റെ വാണിജ്യവിൽപനയും വിതരണവും ഇപ്പോൾ വേണ്ട എന്നാണ് ജസ്റ്റിസ് നാഗരത്നയുടെ വിധി. രാജ്യത്തെ പരിസ്ഥിതിയിൽ ഉൾപ്പെടെ ഉണ്ടാകാൻ സാദ്ധ്യതയുള്ള പ്രത്യാഘാതങ്ങളും പ്രതിഫലനങ്ങളും സംബന്ധിച്ച് എതെങ്കിലും തരത്തിലുള്ള തദ്ദേശീയ പഠനങ്ങൾ കണക്കിലെടുത്തല്ല വിദഗ്ദ്ധസമിതിയായ ജെനറ്റിക് എൻജിനിയറിംഗ് അപ്രൈസൽ കമ്മിറ്റി (ജി.ഇ.എ.സി)​ ജി.എം കടുകിന്റെ വിൽപനയ്‌ക്ക് അനുമതി നൽകിയിരിക്കുന്നത്. വിദേശ ഗവേഷണ പഠനങ്ങളെയാണ് ആശ്രയിച്ചിരിക്കുന്നത്. പ്രാദേശികമായ പഠനങ്ങളെയാണ് കണക്കിലെടുക്കേണ്ടത്. അതുണ്ടായില്ല. 2022ലെ കമ്മിറ്റി റിപ്പോർട്ട് വിൽപനക്കാര്യത്തിൽ ബാധകമല്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന വ്യക്തമാക്കി.

#വിദഗ്ദ്ധരാണ് ശുപാർശ

ചെയ്തത്: ജസ്റ്റിസ് കരോൽ

ജി.എം. കടുകിന്റെ വാണിജ്യവിൽപനയ്‌ക്ക് അനുമതി നൽകിയ വിദഗ്ദ്ധസമിതി റിപ്പോർട്ട് ജസ്റ്റിസ് സഞ്ജയ് കരോൽ ശരിവച്ചു. സമിതിയുടെ രൂപീകരണവും ഘടനയും ചട്ടങ്ങൾ പാലിച്ചാണ്. ഭരണഘടനാവിരുദ്ധമല്ല. വിദഗ്ദ്ധരുടെ സമിതിയാണ് വിൽപനയ്‌ക്ക് അംഗീകാരം നൽകിയിരിക്കുന്നത്. അതിനെ ചോദ്യംചെയ്യുന്ന നടപടി നിലനിൽക്കില്ലെന്നും ജസ്റ്റിസ് സഞ്ജയ് കരോൽ നിലപാടെടുത്തു.

ഹൈ​റി​ച്ച് ​ത​ട്ടി​പ്പ്:
പ്ര​താ​പ​ന് ​ജാ​മ്യ​മി​ല്ല

കൊ​ച്ചി​:​ ​ഹൈ​റി​ച്ച് ​നി​ക്ഷേ​പ​ത്ത​ട്ടി​പ്പു​ ​കേ​സി​ൽ​ ​ക​മ്പ​നി​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​കെ.​ഡി.​ ​പ്ര​താ​പ​ന്റെ​ ​ജാ​മ്യ​ഹ​ർ​ജി​ ​ക​ള്ള​പ്പ​ണ​ക്കേ​സു​ക​ൾ​ ​പ​രി​ഗ​ണി​ക്കു​ന്ന​ ​പ്ര​ത്യേ​ക​ ​കോ​ട​തി​ ​(​പി.​എം.​എ​ൽ.​എ​ ​കോ​ട​തി​)​ ​ത​ള്ളി.​ ​പ്ര​തി​ക്കെ​തി​രാ​യ​ ​ആ​രോ​പ​ങ്ങ​ൾ​ ​പ്ര​ഥ​മ​ദൃ​ഷ്ട്യാ​ ​നി​ല​നി​ൽ​ക്കു​ന്ന​താ​ണെ​ന്ന് ​നി​രീ​ക്ഷി​ച്ച​ ​കോ​ട​തി,​ ​ഇ.​ഡി​ ​കേ​സി​ൽ​ ​ജു​ഡി​ഷ്യ​ൽ​ ​ക​സ്റ്റ​ഡി​യി​ലു​ള്ള​ ​പ്ര​തി​യു​ടെ​ ​റി​മാ​ൻ​ഡ് ​നീ​ട്ടു​ക​യും​ ​ചെ​യ്തു.

വാ​ഹ​ന​ങ്ങ​ളി​ലെ
സ​ർ​ക്കാ​ർ​ ​മു​ദ്ര:
അ​ടു​ത്ത​യാ​ഴ്ച​ ​വാ​ദം

കൊ​ച്ചി​:​ ​ഔ​ദ്യോ​ഗി​ക​ ​വാ​ഹ​ന​ങ്ങ​ളി​ൽ​ ​ഐ.​എ.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം​ ​സ​ർ​ക്കാ​ർ​ ​മു​ദ്ര​ ​അ​ന​ധി​കൃ​ത​മാ​യി​ ​ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഹ​‌​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​അ​ടു​ത്ത​യാ​ഴ്ച​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി.​ ​ജ​സ്റ്റി​സ് ​അ​നി​ൽ​ ​കെ.​ ​ന​രേ​ന്ദ്ര​ൻ,​ ​ജ​സ്റ്റി​സ് ​ഹ​രി​ശ​ങ്ക​ർ​ ​വി.​ ​മേ​നോ​ൻ​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ചാ​ണ് ​ഹ​ർ​ജി​ ​പ​രി​ഗ​ണി​ക്കു​ന്ന​ത്.