സഹകരണമേഖലയുടെ വികസനത്തിന് ദേശീയ സഹകരണ നയം കൊണ്ടുവരും
സംസ്ഥാനങ്ങളുമായി ചേർന്ന് നഗരങ്ങളുടെ പുനർവികസനത്തിനുള്ള ചട്ടക്കൂട് തയ്യാറാക്കും
30 ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള 14 വൻ നഗരങ്ങൾക്ക് പദ്ധതികളും ധനസഹായവും
സംസ്ഥാനങ്ങളും ബാങ്കുകളുമായി സഹകരിച്ച് 100 നഗരങ്ങൾക്ക ജലവിതരണ, ഖരമാലിന്യ സംസ്കരണ പദ്ധതി
ആദിവാസി സമൂഹങ്ങളുടെ ഉന്നമനത്തിന് പ്രധാനമന്ത്രി ജൻജാതിയഉന്നത്ത് അഭിയാൻ
63,000 ഗ്രാമങ്ങളിൽ 5 കോടി ആദിവാസികൾക്ക് പ്രയോജനം
ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ 100ലധികം ശാഖകൾ വടക്കുകിഴക്കൻ മേഖലയിൽ
സംസ്ഥാന- സ്വകാര്യ മേഖലയുമായി സഹകരിച്ച് 100 നഗരങ്ങളിൽ 'പ്ലഗ് ആൻഡ് പ്ലേ" വ്യവസായ പാർക്ക്
ദേശീയ വ്യവസായ ഇടനാഴി വികസന പരിപാടിക്ക് കീഴിൽ പന്ത്രണ്ട് വ്യവസായ പാർക്കുകൾ
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വ്യാവസായിക തൊഴിലാളികൾക്ക് വാടക വീടുകൾ
ഷിപ്പിംഗ് വ്യവസായത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പരിഷ്കാരങ്ങൾ
ധാതുക്കളുടെ പുനരുപയോഗം, വിദേശ സമ്പാദനം എന്നിവയ്ക്ക് മിനറൽ മിഷൻ
തെരുവുകച്ചവടക്കാർക്കായി തിരഞ്ഞെടുത്ത നഗരങ്ങളിൽ 100 പ്രതിവാര 'ഹാറ്റ് ' എന്ന ഭക്ഷണ കേന്ദ്രങ്ങൾ
വിദേശ നിക്ഷേപങ്ങൾക്ക് ഇന്ത്യൻ കറൻസി ഉപയോഗിക്കുന്നത് പ്രോത്‌സാഹിപ്പിക്കും
പ്രായപൂർത്തിയാകാത്തവർക്കായി എൻ.പി.എസ് -വാത്സല്യ പദ്ധതി
പ്രായപൂർത്തിയാകുമ്പോൾ ഇത് എൻ.പി.എസ് അക്കൗണ്ടാക്കി മാറ്റാം