d

ന്യൂഡൽഹി : ഡൽഹിയിലെ ആംആദ്മി പാർട്ടി സർക്കാരിനെ അട്ടിമറിക്കാൻ ഓപ്പറേഷൻ താമരയുമായി ബി.ജെ.പി രംഗത്തിറങ്ങിയിരിക്കുകയാണെന്ന് ആരോപിച്ചതിനെ തുടർന്നുള്ള മാനനഷ്‌ടക്കേസിൽ വിദ്യാഭ്യാസ മന്ത്രി അതിഷിക്ക് ജാമ്യം. റൗസ് അവന്യു കോടതിയാണ് ജാമ്യം അനുവദിച്ചത്. ബി.ജെ.പിയുടെ ഡൽഹി ഘടകം മാദ്ധ്യമവിഭാഗം മേധാവി പ്രവീൺ ശങ്കർ കപൂറാണ് മാനനഷ്‌ടക്കേസ് സമർപ്പിച്ചത്. ബി.ജെ.പിയിൽ ചേരാൻ 20 മുതൽ 30 കോടി വരെ ആംആദ്മി നേതാക്കൾക്ക് വാഗ്ദാനം ലഭിച്ചുവെന്ന് അതിഷി ആരോപിച്ചിരുന്നു.