budget

ന്യൂഡൽഹി: കേന്ദ്ര ബഡ്‌ജറ്റിൽ പ്രായപൂർത്തിയാകാത്തവർക്കായി 'വാത്സല്യ' എന്ന പേരിൽ ദേശീയ പെൻഷൻ പദ്ധതിൽ ഉൾപ്പെടുത്തി ആനുകൂല്യം നൽകും. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിൽ മാതാപിതാക്കളോ രക്ഷിതാക്കളോ വിഹിതം അടയ്‌ക്കുന്ന പങ്കാളിത്ത പെൻഷൻ പദ്ധതിയാണിത്. കുട്ടിക്ക് 18 വയസാകുന്നതുവരെ വിഹിതം അടയ്‌ക്കാം. അതുകഴിഞ്ഞ് തുക സാധാരണ എൻ.പി.എസ് അക്കൗണ്ടിലേക്ക് മാറ്റാം.