ന്യൂഡൽഹി : നിയമ നിർവഹണ ഏജൻസികളിലെ നിയമനത്തിൽ യോഗ്യതാ മാനദണ്ഡം കടുത്തതായിരിക്കണമെന്ന് സുപ്രീംകോടതി. ലാ എൻഫോഴ്സ്‌മെന്റ് ഏജൻസികളിലെ നിയമനങ്ങൾ അത്രമേൽ ഉത്തരവാദിത്വമുള്ളതാണെന്ന് ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, അഹ്സാനുദ്ദിൻ അമാനുള്ള എന്നിവരുൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. ക്രിമിനൽ കേസ് വിവരങ്ങൾ മറച്ചുവച്ച് ജോലി നേടിയ സി.ആർ.പി.എഫ് കോൺസ്റ്റബിളിനെ പിരിച്ചുവിട്ട അച്ചടക്ക അതോറിട്ടിയുടെ നടപടി ശരിവച്ചു കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. നിയമനം പുനഃസ്ഥാപിച്ചിരുന്ന ഗുവാഹത്തി ഹൈക്കോടതി നടപടി റദ്ദാക്കി.