ന്യൂഡൽഹി : രാജ്യത്ത് ഇലക്‌ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കാൻ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി സുപ്രീംകോടതി. നയപരമായ തീരുമാനങ്ങൾ ഉൾപ്പെടെ വ്യക്തമാക്കി നാലാഴ്ച്ചയ്‌ക്കകം സത്യവാങ്മൂലം സമർപ്പിക്കണം. അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയുടെ സഹായവും കോടതി തേടി. പൊതുതാത്പര്യഹർജി പരിഗണിച്ചാണ് ജസ്റ്രിസുമാരായ എസ്. സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. വിഷയം സെപ്‌തംബർ 23ന് വീണ്ടും പരിഗണിക്കും.