d

ന്യൂഡൽഹി : ജൂൺ 25 ഭരണഘടനാ ഹത്യാദിനമായി ആചരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ ചോദ്യംചെയ്‌തുള്ള പൊതുതാത്പര്യഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975 ജൂൺ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് എല്ലാവർഷവും ആ ദിനം ഭരണഘടനാ ഹത്യാ ദിനമായി ആചരിക്കാൻ മോദി സർക്കാർ തീരുമാനിച്ചത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതിരെ അല്ല, അതിനു പിന്നാലെയുണ്ടായ അധികാര ദുർവിനിയോഗം ഉൾപ്പെടെ നടന്നതിന് എതിരെയാണ് ദിനാചരണമെന്ന് ചീഫ് ജസ്റ്റിസ് മൻമോഹൻ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. കേന്ദ്ര വിജ്ഞാപനം ഭരണഘടനയെ നിന്ദിക്കുന്നതല്ലെന്നും കൂട്ടിച്ചേർത്തു. സമീർ മാലിക് എന്ന പൊതുപ്രവർത്തകനാണ് കോടതിയെ സമീപിച്ചത്.