ന്യൂഡൽഹി: നീറ്റ് പരീക്ഷ അടക്കം പൊതു മത്സര പരീക്ഷകളിൽ ആവർത്തിക്കുന്ന ക്രമക്കേടിനെതിരെ ക്രിമിനൽ നിയമം കൊണ്ടുവരണമെന്നുമാവശ്യപ്പെട്ടുള്ള സ്വകാര്യ ബില്ലിന് അഡ്വ. ഹാരിസ് ബീരാൻ രാജ്യസഭയിൽ അനുമതി തേടി. ചോദ്യപേപ്പർ ചോർച്ചയ്‌ക്ക് പിന്നിൽ പ്രവർത്തിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് അധികാര ദുർവിനിയോഗം കുറ്റം ചുമത്തി ഏഴ് മുതൽ പത്ത് വർഷം വരെ തടവും 50 ലക്ഷം രൂപ പിഴയും നൽകണം എന്ന് ബില്ലിൽ വ്യവസ്ഥയുണ്ട്. മറ്റുള്ളവർക്ക് 7വർഷം തടവും പത്തു ലക്ഷം പിഴയും കുറ്റകൃത്യത്തിന്റെ ഭാഗമാകുന്ന വിദ്യാർത്ഥികൾക്ക് മൂന്നുവർഷം വരെ തടവും പിഴയും നൽകണമെന്നും ബില്ലിലുണ്ട്.