10 പുതിയ ഗവർണർമാർ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനും ഗുജറാത്തിലെ മുൻ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കോഴിക്കോട് വടകര സ്വദേശിയുമായ കെ. കൈലാഷ് നാഥനെ പുതുച്ചേരി ലഫ്റ്റനന്റ് ഗവർണറായി നിയമിച്ചു. രാജസ്ഥാൻ, തെലങ്കാന, സിക്കിം, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, മേഘാലയ, മഹാരാഷ്‌ട്ര, പഞ്ചാബ്-ചണ്ഡിഗഡ്, മണിപ്പൂർ എന്നിവിടങ്ങളിലും പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു ഉത്തരവിറക്കി.
ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന കൈലാഷ് നാഥൻ കഴിഞ്ഞ മാസം വിരമിച്ചതിനു പിന്നാലെയാണ് പുതിയ നിയമനം. 1979 ബാച്ച് ഗുജറാത്ത് കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.