മാപ്പർഹിക്കാത്ത കാര്യങ്ങളാണ്. ദൗർഭാഗ്യകരവും അസ്വീകാര്യവുമായ സംഭവം.
മൂന്നുവിദ്യാർത്ഥികളുടെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തുകയും നിയമത്തിന് മുന്നിലെത്തിക്കുകയും ചെയ്യും.വകുപ്പുകളുടെയും ബന്ധപ്പെട്ട ഏജൻസികളുടെയും പരാജയവും കുറ്റകരമായ അലംഭാവവുമാണിത് സൂചിപ്പിക്കുന്നത്. ഒരു ദശാബ്ദമായി ഡൽഹി അനുഭവിക്കുന്ന ദുർഭരണത്തിന്റെ ഫലം.
ഡൽഹി ലെഫ്. ഗവർണർ
വി.കെ. സക്സേന പ്രതികരിച്ചു.
കോച്ചിംഗ് സെന്ററിൽ
ഉണ്ടായിരുന്നത്
മുപ്പതോളംപേർ
ന്യൂഡൽഹി: ശനിയാഴ്ച രാത്രി ഓടവെള്ളത്തിൽ മുങ്ങിയ സിവിൽ സർവീസ് പരിശീലന കേന്ദ്രമായ നാലുനില കെട്ടിടത്തിൽ മുപ്പതോളം പേർ ഉണ്ടായിരുന്നു. ഇവരിൽ പതിനാലുപേരെ രക്ഷപ്പെടുത്തിയത് അഗ്നിശമന സേനയും മറ്റും ചേർന്നാണ്. എന്നാൽ ദുരന്തമുണ്ടായ ലൈബ്രറിയിൽ എത്രപേർ ഉണ്ടായിരുന്നു എന്ന് വ്യക്തമല്ല.
പരിശീലന
കേന്ദ്രങ്ങൾക്ക്
എതിരെ നടപടി
ന്യൂഡൽഹി :നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രങ്ങൾക്കെതിരെ കർശന നടപടിയെന്ന് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എം.സി.ഡി) അറിയിച്ചു. നിയമലംഘനങ്ങൾ അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിക്കും. കെട്ടിടങ്ങളുടെ ബേസ്മെന്റിൽ ലൈബ്രറി, ക്ലാസുകൾ തുടങ്ങിയവ നടത്തുന്ന സ്ഥാപനങ്ങളെ തിരിച്ചറിഞ്ഞു കഴിഞ്ഞു. അനധികൃത നിർമ്മാണങ്ങൾക്കെതിരെ പ്രത്യേക ദൗത്യത്തിന്തുടക്കമിട്ടതായും എം.സി.ഡി വ്യക്തമാക്കി.