nj

ന്യൂഡൽഹി: എൻ.സി.പിയിലെ തർക്കവുമായി ബന്ധപ്പെട്ട് ശരദ് പവാർ വിഭാഗം സമർപ്പിച്ച ഹർജിയിൽ അജിത് പവാർ ഗ്രൂപ്പിന് നോട്ടീസ് അയക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി. അജിതിനെയും അനുകൂലികളെയും അയോഗ്യരാക്കണമെന്ന ആവശ്യം തള്ളിയ മഹാരാഷ്ട്ര നിയമസഭാ സ്‌പീക്കറുടെ നടപടി ചോദ്യംചെയ്‌താണ് ശരദ് വിഭാഗം കോടതിയെ സമീപിച്ചത്. ശിവസേനയിലെ ഉദ്ദവ് താക്കറെ-ഏക്‌നാഥ് ഷിൻഡെ വിഭാഗങ്ങൾ തമ്മിലുള്ള തർക്കവും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. രണ്ട് പാർട്ടികളുടെയും വിഷയം ഒരുമിച്ചു പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.