d

ന്യൂഡൽഹി: മഹാഭാരതത്തിൽ അഭിമന്യുവിനെ കെണിയിൽ വീഴ്‌ത്തി കൊന്നതുപോലെ ജനങ്ങളെ ‘പത്മവ്യൂഹത്തിൽ’ കുടുക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്

രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത്ഷാ, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, വ്യവസായികളായ അംബാനി, അദാനി എന്നിവരാണ് ചക്രവ്യൂഹം സൃഷ്‌ടിച്ചതെന്നും രാഹുൽ ലോക്‌സഭയിൽ ബഡ്‌ജറ്റ് ചർച്ചയിൽ ആരോപിച്ചു.

യുവാക്കൾ, കർഷകർ, സ്ത്രീകൾ എന്നിവർക്കു പുറമേ, ചെറുകിട ഇടത്തരം വ്യവസായങ്ങളുമാണ് കുടുങ്ങിയത്.

ചക്രവ്യൂഹത്തിന് മൂന്നുമുഖമാണ്. അതിലൊന്ന് സാമ്പത്തിക ഏകാധിപത്യമാണ്. മൂന്നുപേർക്കു മാത്രമാണ് സമ്പത്തിനുമേൽ നിയന്ത്രണം. രണ്ടാമത്തെ മുഖം സി.ബി.ഐ, ഇ.ഡി തുടങ്ങിയ ഏജൻസികളും ആദായ നികുതി വകുപ്പ് തുടങ്ങിയ സ്ഥാപനങ്ങളുമാണ് . മൂന്നാമത്തേത് രാഷ്‌ട്രീയ എക്‌സിക്യൂട്ടീവാണ് . ബഡ്‌ജറ്റിന്റെ ലക്ഷ്യം ഈ മൂന്നിനെയും ശക്തിപ്പെടുത്തലാണ്. ഇവ രാജ്യത്തെ തകർത്തുവെന്നും രാഹുൽ ആരോപിച്ചു.

യുവാക്കൾക്ക് തൊഴിൽ നൽകിയ ചെറുകിട വ്യവസായങ്ങളെ നോട്ട് നിരോധനത്താലും നികുതി ഭീകരതയാലും ചക്രവ്യൂഹത്തിലാക്കി. തൊഴിലില്ലായ്മയുടെയും പേപ്പർ ചോർച്ചയുടെയും ചക്രവ്യൂഹത്തിൽ യുവാക്കൾ അകപ്പെട്ടു. കർഷകർ കടത്തിന്റെ ചക്രവ്യൂഹത്തിലാണ്. ഇടത്തട്ടുകാർ നികുതിയുടെ ചക്രവ്യൂഹത്തിൽ കുടുങ്ങി.ചെറുകിട വ്യവസായങ്ങൾ നികുതി ഭീകരതയുടെ ചക്രവ്യൂഹത്തിലാണ്. അഗ്നിപഥിലെ ചക്രവ്യൂഹത്തിലാണ് ജവാന്മാർ.

അംബാനിയും

അദാനിയും

'എ1, എ2


സഭാംഗങ്ങളല്ലാത്ത അജിത് ഡോവൽ, അംബാനി, അദാനി എന്നിവരുടെ പേരുകൾ ഉന്നയിച്ചത് സ്‌പീക്കർ ഓം ബിർള എതിർത്തു. പേരുകൾ പിൻവലിക്കാമെന്നും പകരം സഖ്യകൾ ഉപയോഗിക്കാമെന്നായി രാഹുൽ. തുടർന്ന് അംബാനിയെയും അദാനിയെയും 'എ1, എ2 എന്നിങ്ങനെയാണ് പരാമർശിച്ചത് .

ഹിന്ദു മതത്തിലെ ശിവന്റെ വിവാഹ ഘോഷയാത്ര പോലെ എല്ലാവർക്കും ജീവിക്കാൻ സ്വാതന്ത്ര്യം നൽകുന്ന സാഹചര്യമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. പോരാട്ടം ശിവന്റെ ഘോഷയാത്രയും ചക്രവ്യൂഹവും തമ്മിലാണ്.

രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമാണ്. ബി.ജെ.പിയിൽ ഒരാൾക്ക് മാത്രമേ സ്വപ്‌നം കാണാൻ അധികാരമുള്ളൂ. പ്രതിരോധമന്ത്രിക്ക് പ്രധാനമന്ത്രിയാകാമെന്ന് സ്വപ്‌നം കാണാൻ പേടിയാണെന്നും രാഹുൽ പറഞ്ഞു.

യുവാക്കളും പിന്നാക്കക്കാരും അർജുനന്റെ രൂപത്തിൽ ചക്രവ്യൂഹം തകർക്കുമെന്നും 'ഇന്ത്യ' മുന്നണി ജാതി സെൻസസും നിയമപരമായ താങ്ങുവിലയും കൊണ്ടുവരുമെന്നും രാഹുൽ പറഞ്ഞു.

ബ​ഡ്‌​ജ​റ്റ് ​ഹ​ൽ​വ​യും
ആ​യു​ധ​മാ​ക്കി​ ​രാ​ഹുൽ

ന്യൂ​ഡ​ൽ​ഹി​:​ ​ധ​ന​കാ​ര്യ​ ​മ​ന്ത്രാ​ല​യ​ത്തി​ൽ​ ​ബ​ഡ്‌​ജ​റ്റ് ​പൂ​ർ​ത്തി​യാ​ക്കി​യ​ ​ശേ​ഷ​മു​ള്ള​ ​ഹ​ൽ​വ​ ​ആ​ഘോ​ഷ​ ​ച​ട​ങ്ങ് ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​ഒ.​ബി.​സി,​ ​ദ​ളി​ത്,​ ​ആ​ദി​വാ​സി​ ​അ​വ​ഗ​ണ​ന​യു​ടെ​ ​തെ​ളി​വെ​ന്ന് ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​കു​റ്റ​പ്പെ​ടു​ത്തി.​ ​ധ​ന​മ​ന്ത്രി​ ​നി​ർ​മ്മ​ലാ​ ​സീ​താ​രാ​മ​ൻ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ഹ​ൽ​വ​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​ ​ഫോ​ട്ടോ​ ​ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​യി​രു​ന്നു​ ​രാ​ഹു​ലി​ന്റെ​ ​ആ​രോ​പ​ണം.
രാ​ജ്യ​ത്തി​നാ​യു​ള്ള​ ​ഹ​ൽ​വ​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​ ​ച​ട​ങ്ങാ​ണി​ത്.
ഫോ​ട്ടോ​യി​ൽ​ 73​ ​ശ​ത​മാ​നം​ ​ജ​ന​ങ്ങ​ളെ​ ​പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന
ഒ.​ബി.​സി,​ ​ആ​ദി​വാ​സി,​ ​ദ​ളി​ത് ​ഓ​ഫീ​സ​ർ​മാ​രെ​ ​കാ​ണു​ന്നി​ല്ല.​ ​നി​ങ്ങ​ൾ​ ​ഹ​ൽ​വ​ ​ക​ഴി​ക്കു​മ്പോ​ൾ​ ​ബാ​ക്കി​യു​ള്ള​വ​ർ​ക്ക് ​ല​ഭി​ക്കു​ന്നി​ല്ല.
ബ​ഡ​‌്‌​ജ​റ്റ് ​ത​യ്യാ​റാ​ക്കി​യ​ 20​ ​ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​ ​ന്യൂ​ന​പ​ക്ഷ,​ ​ഒ.​ബി.​സി​ ​പ്ര​തി​നി​ധി​ക​ൾ​ ​ര​ണ്ടു​പേ​ർ​ ​മാ​ത്ര​മാ​യി​രു​ന്നു.​ ​ഫോ​ട്ടോ​യി​ൽ​ ​അ​വ​രി​ൽ​ ​ഒ​രാ​ൾ​ ​പോ​ലു​മി​ല്ല.​ ​ഇ​തു​കൊ​ണ്ടാ​ണ് ​രാ​ജ്യം​ ​ജാ​തി​ ​സെ​ൻ​സ​സ് ​ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും​ ​രാ​ഹു​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി.
സ​ഭ​യി​ൽ​ ​ഫോ​ട്ടോ​ ​പ്ര​ദ​ർ​ശി​പ്പി​ച്ച​ത് ​ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് ​സ്‌​പീ​ക്ക​ർ​ ​ഓം​ ​ബി​ർ​ള​ ​റൂ​ളിം​ഗ് ​ന​ൽ​കി.​ ​തു​ട​ർ​ന്ന് ​രാ​ഹു​ൽ​ ​ഫോ​ട്ടോ​ ​ഡെ​സ്‌​‌​കി​ൽ​ ​വ​ച്ചാ​ണ് ​സം​സാ​രി​ച്ച​ത്.​ ​ഫോ​ട്ടോ​ ​ഉ​യ​ർ​ത്താ​ൻ​ ​ശ്ര​മി​ച്ച​പ്പോ​ഴൊ​ക്കെ​ ​സ​ഭാ​ ​ടി​വി​യി​ൽ​ ​നി​ന്ന് ​ത​ന്റെ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​മാ​റ്റി​യ​തി​നെ​ ​രാ​ഹു​ൽ​ ​കു​റ്റ​പ്പെ​ടു​ത്തി.