f

ന്യൂഡൽഹി: അന്വേഷണത്തിനായി ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംഭവത്തിന് പിന്നിലെ കാരണങ്ങളും,ആർ‌ക്കാണ് ഉത്തരവാദിത്വമെന്നും സമിതി അന്വേഷിക്കും. പരിഹാരം നിർദ്ദേശിക്കണം. നയങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളും ശുപാർശ ചെയ്യണം. ആഭ്യന്തര മന്ത്രാലയ ജോയിന്റ് സെക്രട്ടറിയാണ് സമിതിയുടെ കൺവീനർ. ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി, ഭവന - നഗരവികസന അഡിഷണൽ സെക്രട്ടറി,ഡൽഹി പൊലീസ് സ്‌പെഷ്യൽ കമ്മിഷണർ,ഫയർ അഡ്വൈസർ എന്നിവരാണ് അംഗങ്ങൾ. 30 ദിവസത്തിനകം സമിതി കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം.

10 ലക്ഷം നഷ്‌ടപരിഹാരം

സംഭവത്തിൽ മരിച്ച മൂന്ന് വിദ്യാർത്ഥികളുടെയും കുടുംബത്തിന് 10 ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് ഡൽഹി ലെഫ്. ഗവർണർ വി.കെ. സക്‌സേന. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ 24 മണിക്കൂറിനകം നടപടിയെടുക്കുമെന്നും വ്യക്തമാക്കി. ഇതിനിടെ, നരഹത്യാകേസിൽ അറസ്റ്റിലായ അഞ്ചുപേരെ തീസ് ഹസാരി കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്‌തു.

​ ​ഫു​ട്പാ​ത്ത് ​പൊ​ളി​ച്ചു​മാ​റ്റി

റാ​വൂ​സ് ​ഐ.​എ.​എ​സ് ​സ്റ്റ​ഡി​ ​സ​ർ​ക്കി​ളി​ന് ​ന​ൽ​കി​യി​രു​ന്ന​ ​ഫ​യ​ർ​ ​എ​ൻ.​ഒ.​സി​ ​അ​ഗ്നി​ശ​മ​ന​സേ​ന​ ​പി​ൻ​വ​ലി​ച്ചു.​ ​ഡ്രെ​യി​നേ​ജ് ​സം​വി​ധാ​നം​ ​ത​ട​സ​പ്പെ​ടു​ത്തി​ ​സ്ഥാ​പ​ന​ത്തി​നു​ ​മു​ന്നി​ൽ​ ​നി​ർ​മ്മി​ച്ച​ ​ഫു​ട്പാ​ത്ത് ​ഡ​ൽ​ഹി​ ​മു​നി​സി​പ്പ​ൽ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​(​എം.​സി.​ഡി​)​ ​ബു​ൾ​ഡോ​സ​ർ​ ​ഉ​പ​യോ​ഗി​ച്ചു​ ​പൊ​ളി​ച്ചു​മാ​റ്റി.​ ​എം.​സി.​ഡി​യി​ലെ​ ​ലോ​ക്ക​ൽ​ ​ജൂ​നി​യ​ർ​ ​എ​ൻ​ജി​നി​യ​റെ​ ​സ​ർ​വീ​സി​ൽ​ ​നി​ന്ന് ​നീ​ക്കി.​ ​അ​സി​സ്റ്റ​ന്റ് ​എ​ൻ​ജി​നി​യ​റെ​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്‌​തു.​ ​ദു​ര​ന്ത​മു​ണ്ടാ​യ​ ​ഓ​ൾ​ഡ് ​ര​ജീ​ന്ദ​ർ​ ​ന​ഗ​റി​ലെ​ ​മാ​ത്രം​ 20​ൽ​പ്പ​രം​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​നി​യ​മ​വി​രു​ദ്ധ​ ​ബേ​സ്‌​മെ​ന്റു​ക​ൾ​ ​അ​ട​ച്ചു​പൂ​ട്ടി.​ ​സം​ഭ​വ​ത്തി​ൽ​ ​ഇ​ന്ന​ലെ​ ​അ​ഞ്ചു​പേ​ർ​ ​കൂ​ടി​ ​പി​ടി​യി​ലാ​യി.​ ​ഇ​തോ​ടെ,​​​ ​സ്ഥാ​പ​ന​മു​ട​മ​ ​ഉ​ൾ​പ്പെ​ടെ​ ​ഏ​ഴു​പേ​രാ​ണ് ​ഇ​തു​വ​രെ​ ​അ​റ​സ്റ്റി​ലാ​യ​ത്.