ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്‌സഭയിൽ നടത്തിയ പ്രസംഗത്തിനിടെ പാർലമെന്ററി ചട്ടങ്ങൾ ഓർമ്മിപ്പിച്ച് സ്‌പീക്കറും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവും. ഭരണഘടനാ പദവി വഹിക്കുകയാണെന്ന ഓർമ്മ വേണമെന്നും നടപടിക്രമങ്ങൾ നന്നായി മനസിലാക്കണമെന്നും സ്‌പീക്കർ പറഞ്ഞു.
ധനകാര്യ മന്ത്രാലയത്തിലെ ഹൽവാ വിതരണ ചടങ്ങിന്റെ ഫോട്ടോ പ്രദർശിപ്പിച്ചതും സഭയിൽ ഇല്ലാത്ത വ്യക്തികളുടെ പേരുകൾ പരാമർശിച്ചതുമാണ് സ്‌പീക്കറെ പ്രകോപിപ്പിച്ചത്. നിങ്ങൾ പ്രതിപക്ഷ നേതാവാണ്. എല്ലാ നടപടിക്രമങ്ങളും ഒരു തവണ കൂടി വായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു-സ്പീക്കർ പറഞ്ഞു.
കഴിഞ്ഞ തവണ പ്രധാനമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തിയത് അടക്കം പാർലമെന്ററി മന്ത്രി കിരൺ റിജിജു ചൂണ്ടിക്കാട്ടി.സഭയിൽ പ്രതിപക്ഷത്തിന്റെ അഭ്യർത്ഥന മാനിച്ചാൽ തിരിച്ചും ബഹുമാനിക്കാമെന്ന് രാഹുൽ മറുപടി പറഞ്ഞു.