flood

ന്യൂഡൽഹി: വ​യ​നാ​ട്ടി​ലെ​ ​ഉ​രു​ൾ​പൊ​ട്ട​ലി​ൽ​ ​പ്രി​യ​പ്പെ​ട്ട​വ​രെ​ ​ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കൊ​പ്പ​മാ​ണ് ​ത​ന്റെ​ ​ചി​ന്ത​ക​ളെ​ന്നും​ ​പ​രി​ക്കേ​റ്റ​വ​ർ​ ​പെ​ട്ടെ​ന്ന് ​സു​ഖ​പ്പെ​ടാ​ൻ​ ​പ്രാ​ർ​ത്ഥി​ക്കു​ന്നു​വെ​ന്നും​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​പ​റ​ഞ്ഞു.​ ​ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ലക്ഷം രൂപ വീതം ആശ്വാസ ധനം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് അരലക്ഷം രൂപ വീതവും നൽകും.

മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്തുവെന്ന് പ്രധാനമന്ത്രി അറിയിച്ചു. കേരളത്തിൽനിന്നുള്ള സഹ മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ്ജ് കുര്യൻ എന്നിവർക്ക് ദൗത്യം ഏകോപിപ്പിക്കാൻ നിർദ്ദേശം നൽകി. ജോർജ്ജ് കുര്യൻ വയനാട്ടിലേക്ക് തിരിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച് സഹായം വാഗ്‌ദാനം ചെയ്‌തു. ദുരന്തനിവാരണ സേനയുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്ര്വിവേദിയെ വിളിച്ച് സൈന്യത്തെ രക്ഷാപ്രവർത്തനത്തിനിറങ്ങാൻ നിർദ്ദേശിച്ചു.

​ ​ആ​ന​ന്ദ​ബോ​സ് ​കോ​ഴി​ക്കോ​ട്ട്
മു​ണ്ട​ക്കൈ​ ​സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നും​ ​മ​രി​ച്ച​വ​രു​ടെ​ ​കു​ടും​ബ​ങ്ങ​ളെ​യും​ ​പ​രി​ക്കേ​റ്റ് ​ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന​വ​രെ​യും​ ​ആ​ശ്വ​സി​പ്പി​ക്കു​ന്ന​തി​നു​മാ​യി​ ​ബം​ഗാ​ൾ​ ​ഗ​വ​ർ​ണ​ർ​ ​ഡോ.​ ​സി.​വി.​ ​ആ​ന​ന്ദ​ബോ​സ് ​കോ​ഴി​ക്കോ​ട്ടെ​ത്തി.​ ​വി​വ​ര​മ​റി​ഞ്ഞ​യു​ട​ൻ​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​ഫോ​ണി​ൽ​ ​വി​ളി​ച്ച് ​ര​ക്ഷാ​ദൗ​ത്യ​ത്തി​ൽ​ ​ബം​ഗാ​ൾ​ ​ജ​ന​ത​യു​ടെ​ ​ഐ​ക്യ​ദാ​ർ​ഢ്യ​മ​റി​യി​ച്ചി​രു​ന്നു.​ ​പ്ര​ധാ​ന​മ​ന്ത്രി​യും​ ​പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യി​ ​ആ​ശ​യ​വി​നി​മ​യം​ ​ന​ട​ത്തി​യ​ശേ​ഷ​മാ​ണ് ​ആ​ന​ന്ദ​ബോ​സ് ​എ​ത്തി​ത്.​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ​ ​കേ​ന്ദ്ര​ഏ​ജ​ൻ​സി​ക​ളു​മാ​യു​ള്ള​ ​ഏ​കോ​പ​നം​ ​സം​ബ​ന്ധി​ച്ച് ​കേ​ന്ദ്ര​ ​സ​ഹ​മ​ന്ത്രി​ ​ജോ​ർ​ജ് ​കു​ര്യ​നു​മാ​യി​ ​അ​ദ്ദേ​ഹം​ ​കോ​ഴി​ക്കോ​ട്ട് ​ച​ർ​ച്ച​ ​ന​ട​ത്തും.
രാ​ജ്യ​ത്തെ​ ​ദുഃ​ഖ​ത്തി​ലാ​ഴ്ത്തി​യ​ ​മ​ഹാ​ദു​ര​ന്ത​മാ​ണ് ​വ​യ​നാ​ട്ടി​ലു​ണ്ടാ​യ​തെ​ന്ന് ​ഡോ.​ ​സി.​വി.​ ​ആ​ന​ന്ദ​ബോ​സ് ​പ​റ​ഞ്ഞു.​ ​ദു​ര​ന്ത​ത്തി​ൽ​ ​ര​ക്ത​സാ​ക്ഷി​ക​ളാ​യ​വ​ർ​ക്ക് ​അ​ദ്ദേ​ഹം​ ​ആ​ത്മ​ശാ​ന്തി​നേ​ർ​ന്നു.​ ​പ​രി​ക്കേ​റ്റ​വ​രെ​യും​ ​കി​ട​പ്പാ​ട​വും​ ​കൃ​ഷി​ഭൂ​മി​യും​ ​ന​ഷ്ട​പ്പെ​ട്ട​വ​രെ​യും​ ​പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ​ ​രാ​ജ്യം​ ​ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.


​ ​അ​നു​ശോ​ചി​ച്ച് ​സി.​പി.​എം​ ​പി.​ബി
വ​യ​നാ​ട് ​ദു​ര​ന്ത​ത്തി​ൽ​ ​സി.​പി.​എം​ ​പൊ​ളി​റ്റ് ​ബ്യൂ​റോ​ ​ദുഃ​ഖം​ ​രേ​ഖ​പ്പെ​ടു​ത്തി.​ ​ദു​രി​ത​ബാ​ധി​ത​രാ​യ​ ​കു​ടും​ബ​ങ്ങ​ളെ​ ​അ​നു​ശോ​ച​നം​ ​അ​റി​യി​ച്ചു.​ ​വി​ദ​ഗ്‌​ദ്ധ​രു​ടെ​യും​ ​ആ​ളു​ക​ളു​ടെ​യും​ ​സ​ഹാ​യ​ത്തോ​ടെ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​തീ​വ്ര​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്തു​ന്നു​ണ്ട്.​ ​യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നും​ ​ദു​രി​താ​ശ്വാ​സ​ത്തി​നും​ ​പു​ന​ര​ധി​വാ​സ​ത്തി​നും​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​എ​ല്ലാ​ ​സ​ഹാ​യ​വും​ ​ന​ൽ​കു​മെ​ന്ന് ​പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും​ ​പി.​ബി​ ​പ​ത്ര​ക്കു​റി​പ്പി​ൽ​ ​പ​റ​ഞ്ഞു.