p

ന്യൂഡൽഹി: രാഷ്‌ട്രീയം മറന്ന് കേരളത്തിന്റെ പ്രധാന ആവശ്യങ്ങൾ അടങ്ങിയ നിവേദനം കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന് കൈമാറി സംസ്ഥാനത്തെ എം.പിമാർ. എൻ.കെ.പ്രേമചന്ദ്രൻ, എം.കെ.രാഘവൻ, ആന്റോആന്റണി, ജോസ്.കെ.മാണി, കെ.രാധാകൃഷ്‌ണൻ, വി.കെ. ശ്രീകണ്‌ഠൻ, വി. ശിവദാസൻ, ഫ്രാൻസിസ് ജോർജ്ജ്, ഡീൻ കുര്യാക്കോസ്, പി.സന്തോഷ്‌കുമാർ, ഹാരിസ് ബീരാൻ എന്നിവരടങ്ങിയ സംഘമാണ് നിവേദനം കൈമാറിയത്.

ബഡ്‌ജറ്റിൽ കേരളത്തിന്റെ ആവശ്യങ്ങൾ അവഗണിച്ച സാഹചര്യത്തിലാണ് നിവേദനം നൽകിയത്. വിഴിഞ്ഞം തുറമുഖ വികസനത്തിന് 5000 കോടി, വയനാട് തുരങ്ക പദ്ധതിക്ക് പ്രത്യേക മൂലധന നിക്ഷേപ പദ്ധതിയിൽ ഉൾപ്പെടുത്തി അനുമതി, കടമെടുപ്പ് പരിധി വർദ്ധിപ്പിക്കൽ, റെയിൽവേ വികസനത്തിന് സാമ്പത്തിക സഹായം, 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്, എയിംസ്, 1500 കോടിയുടെ മഴക്കെടുതി സഹായം, രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപനം, കേരളത്തിന്റെ കാർഷിക വിളകൾക്ക് മിനിമം താങ്ങുവില, തിരുവനന്തപുരം തോന്നയ്ക്കലിൽ മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണ ശാല തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നിവേദനം നൽകിയത്.

കഴിഞ്ഞ വർഷം കേരളത്തിന്റെ ആവശ്യങ്ങൾ സംയുക്തമായി ഉന്നയിക്കാനുള്ള നീക്കം എം.പിമാർക്കിടയിലെ ഭിന്നതകാരണം നടന്നിരുന്നില്ല. എൽ.ഡി.എഫ് എം.പിമാർ മാത്രം അടങ്ങിയ സംഘമാണ് അന്ന് നിവേദനം നൽകിയത്.

കേ​ര​ള​ ​റി​സ​ർ​ച്ച് ​പ്രൊ​ജ​ക്ട് ​അ​വാ​ർ​ഡ്:
സി​പി​എം​ ​സി​ൻ​ഡി​ക്കേ​റ്റ്
അം​ഗ​ങ്ങ​ൾ​ ​വി​ട്ടു​ ​നി​ന്നു

​വി.​സി​യെ​ ​എ​സ്.​എ​ഫ്.​ഐ​ക്കാ​ർ​ ​ഉ​പ​രോ​ധി​ച്ചു
തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​റി​സ​ർ​ച്ച് ​പ്രോ​ജ​ക്ട്,​ ​റി​സ​ർ​ച്ച് ​ഗ്രാ​ന്റ് ​അ​വാ​ർ​ഡു​ക​ൾ​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​ ​ച​ട​ങ്ങി​ൽ​ ​നി​ന്ന് ​സി​ൻ​ഡി​ക്കേ​റ്റ് ​റി​സ​ർ​ച്ച് ​ക​മ്മി​റ്റി​യി​ലെ​ ​സി.​പി.​എം​ ​അം​ഗ​ങ്ങ​ൾ​ ​വി​ട്ടു​നി​ന്നു.​ ​വി.​സി​ ​ഡോ.​മോ​ഹ​ന​ൻ​ ​കു​ന്നു​മ്മേ​ലാ​ണ് ​പു​ര​സ്കാ​ര​ങ്ങ​ൾ​ ​ന​ൽ​കി​യ​ത്.
യു​വ​ജ​നോ​ത്സ​വ​ത്തി​ൽ​ ​വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള​ ​ഗ്രേ​സ് ​മാ​ർ​ക്ക് ​ത​ട​ഞ്ഞു​വ​ച്ച​ ​വി​സി​യു​ടെ​ ​ന​ട​പ​ടി​യി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​വി​സി​ ​യു​ടെ​ ​ഓ​ഫീ​സ് ​എ​സ്.​എ​ഫ്.​ഐ​ ​ഉ​പ​രോ​ധി​ച്ചു.​ ​ക​ഴി​ഞ്ഞ​ ​യു​വ​ജ​നോ​ത്സ​വ​ത്തി​ൽ​ ​വി​വി​ധ​ ​ഗ്രൂ​പ്പ് ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​വി​ജ​യി​ക​ളാ​യ​ 600​ലേ​റെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഗ്രേ​സ് ​മാ​ർ​ക്ക് ​ന​ൽ​കു​ന്ന​ത് ​വി​സി​ ​ത​ട​ഞ്ഞി​രു​ന്നു.​ ​ഗ്രേ​സ് ​മാ​ർ​ക്ക്‌​ ​അ​വാ​ർ​ഡ് ​ന​ൽ​കു​ന്ന​ത് ​പ​രി​ശോ​ധി​ക്കാ​ൻ​ ​സി​ൻ​ഡി​ക്കേ​റ്റ് ​ഉ​പ​സ​മി​തി​യെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും​ ​റി​പ്പോ​ർ​ട്ട് ​ല​ഭി​ച്ചി​ല്ല.​ ​സി​ൻ​ഡി​ക്കേ​റ്റ് ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ​ ​സ​ർ​വ്വ​ക​ലാ​ശാ​ല​ ​വ​കു​പ്പു​ക​ളി​ലെ​ ​അ​ധ്യാ​പ​ക​രി​ൽ​ ​ചി​ല​രു​ടെ​ ​വോ​ട്ടു​ക​ൾ​ ​സി​പി​എം​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്ക് ​ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ​ച​ട​ങ്ങ് ​മാ​റ്റി​വ​യ്ക്കാ​ൻ​ ​സി​ൻ​ഡി​ക്കേ​റ്റം​ഗ​ങ്ങ​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ ​ഇ​ത് ​വി.​സി​ ​അ​നു​വ​ദി​ച്ചി​ല്ല.​ ​ക​ഴി​ഞ്ഞ​ ​മാ​ർ​ച്ചി​ൽ​ ​തീ​രു​മാ​നി​ച്ച​ ​അ​വാ​ർ​ഡ് ​പെ​രു​മാ​റ്റ​ച​ട്ടം​ ​കാ​ര​ണം​ ​മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ബെ​സ്റ്റ് ​റി​സ​ർ​ച്ച് ​പ്രോ​ജ​ക്ട് ​അ​വാ​ർ​ഡി​ന് ​ഫി​സി​ക്സ് ​വ​കു​പ്പി​ലെ​ ​ഡോ.​ ​ആ​ർ​ ​ജ​യ​കൃ​ഷ്ണ​നും,​ ​എ​ക്ക​ണോ​മി​ക്സ് ​വ​കു​പ്പി​ലെ​ ​ഡോ​:​ ​മ​ഞ്ജു​ ​എ​സ് ​നാ​യ​രും​ ​അ​ർ​ഹ​രാ​യി.​ ​ഉ​യ​ർ​ന്ന​ ​റി​സ​ർ​ച്ച് ​ഗ്രാ​ന്റി​നു​ള്ള​ ​അ​വാ​ർ​ഡ് ​അ​ക്വാ​ട്ടി​ക് ​ബ​യോ​ള​ജി​യി​ലെ​ ​ഡോ.​ ​എ.​ ​ബി​ജു​കു​മാ​റും,​ ​ഇ​ക്ക​ണോ​മി​ക്സി​ലെ​ ​ഡോ.​ ​മ​ഞ്ജു​ ​എ​സ്.​ ​നാ​യ​രും​ ,​ ​പ്ര​ത്യേ​ക​ ​പ്ര​ശം​സാ​ ​പ​ത്ര​ത്തി​ന് ​ഫി​സി​ക്സ് ​വ​കു​പ്പി​ലെ​ ​ഡോ.​ ​ജി.​സു​ബോ​ധും,​ ​ഡെ​മോ​ഗ്രാ​ഫി​ലെ​ ​ഡോ.​ ​അ​നി​ൽ​ ​ച​ന്ദ്ര​നും​ ​അ​ർ​ഹ​രാ​യി.​ ​ബെ​സ്റ്റ് ​റി​സ​ർ​ച്ച് ​ഡി​പ്പാ​ർ​ട്ട്മെ​ന്റ് ​അ​ക്വാ​ട്ടി​ക് ​ബി​യോ​ള​ജി​ ​വ​കു​പ്പാ​ണ്.