p

ന്യൂഡൽഹി : വൺ റാങ്ക്‌ വൺ പെൻഷൻ പദ്ധതിയിലെ അപാകതകൾ പരിഹരിച്ചില്ലെങ്കിൽ കനത്ത പിഴയിടുമെന്ന് കേന്ദ്രസർക്കാരിന് മുന്നറിയിപ്പ് നൽകി സുപ്രീംകോടതി. കരസേനയിലെ ക്യാപ്റ്റൻ റാങ്കിൽ നിന്ന് വിരമിച്ചവർക്കുള്ള പെൻഷൻ കുടിശ്ശിക നൽകുന്നതിലുണ്ടാകുന്ന വീഴ്ചകളാണ് കോടതിയെ ചൊടിപ്പിച്ചത്. അപാകതകൾ നീക്കണമെന്ന കൊച്ചിയിലെ ആംഡ് ഫോഴ്സസ് ട്രൈബ്യൂണൽ ഉത്തരവിനെതിരെ കേന്ദ്രം സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ പരിഗണിച്ചത്. എത്രവർഷം ഈരീതിയിൽ മുന്നോട്ടുപോകും. കേന്ദ്രം അപാകതകൾ പരിഹരിച്ചില്ലെങ്കിൽ പെൻഷൻ 10 ശതമാനത്തോളം വർദ്ധിപ്പിക്കുന്ന നടപടിയെടുക്കുമെന്ന് നിരീക്ഷിച്ചു. കേന്ദ്രം മൂന്നുമാസം സമയം ആവശ്യപ്പെട്ടതോടെ കോടതി നവംബർ 14 വരെ സമയം നൽകി.

സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​:​ ​വി.​സി
നി​യ​മ​ന​ത്തി​ന് ​സെ​ർ​ച്ച്ക​മ്മി​റ്റി​യാ​യി

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​വൈ​സ്ചാ​ൻ​സ​ല​ർ​ ​നി​യ​മ​ന​ത്തി​ന് ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ ​രൂ​പീ​ക​രി​ച്ച് ​ഗ​വ​ർ​ണ​ർ.​ ​ജാ​ർ​ഖ​ണ്ഡ് ​കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​പ്രൊ​ഫ.​ ​ക്ഷി​തി​ ​ഭൂ​ഷ​ൺ​ദാ​സ് ​(​യു.​ജി.​സി​ ​പ്ര​തി​നി​ധി​),​​​ ​കാ​ർ​ഷി​ക​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​മു​ൻ​ ​വി.​സി​ ​ഡോ.​പി.​രാ​ജേ​ന്ദ്ര​ൻ​ ​(​ചാ​ൻ​സ​ല​റു​ടെ​ ​പ്ര​തി​നി​ധി​),​ ​അ​ണ്ണാ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വി.​സി​ ​ഡോ.​ആ​ർ.​ ​വേ​ൽ​രാ​ജ് ​(​എ.​ഐ.​സി.​ടി.​ഇ​ ​പ്ര​തി​നി​ധി​)​ ​എ​ന്നി​വ​ര​ട​ങ്ങി​യ​താ​ണ് ​സ​മി​തി.​ ​ഡോ.​രാ​ജേ​ന്ദ്ര​നാ​ണ് ​ക​ൺ​വീ​ന​ർ.​ ​ക​മ്മി​റ്റി​ക്ക് 3​മാ​സ​ത്തെ​ ​കാ​ലാ​വ​ധി​യു​ണ്ട്.​ ​ജൂ​ൺ​ 29​ന് ​ഗ​വ​ർ​ണ​ർ​ ​രൂ​പീ​ക​രി​ച്ച​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​യി​ൽ​ ​അം​ഗ​മാ​യി​രു​ന്ന​ ​വി.​എ​സ്.​എ​സ്.​സി​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​എ​സ്.​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​നാ​യ​ർ​ ​സാ​ങ്കേ​തി​ക​വാ​ഴ്സി​റ്റി​യു​ടെ​ ​ബോ​ർ​ഡ് ​ഒ​ഫ് ​ഗ​വേ​ണ​ൻ​സി​ലെ​ ​എ​ക്സ് ​ഒ​ഫി​ഷ്യോ​ ​അം​ഗ​മാ​യി​രു​ന്നു.​ ​വാ​ഴ്സി​റ്റി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ആ​രും​ ​സെ​ർ​ച്ച്ക​മ്മി​റ്റി​യി​ൽ​ ​ഉ​ണ്ടാ​വ​രു​തെ​ന്നാ​ണ് ​സു​പ്രീം​കോ​ട​തി​ ​ഉ​ത്ത​ര​വ്.​ ​അ​തി​നാ​ലാ​ണ് ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ ​വി​ജ്ഞാ​പ​നം​ ​പു​തു​ക്കി​യ​ത്.

അ​തേ​സ​മ​യം,​ ​സ​ർ​ക്കാ​രും​ ​സെ​ർ​ച്ച്ക​മ്മി​റ്റി​ ​രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​കു​സാ​റ്റ് ​മു​ൻ​വൈ​സ്ചാ​ൻ​സ​ല​ർ​ ​ഡോ.​കെ.​എ​ൻ.​ ​മ​ധു​സൂ​ദ​ന​ൻ​ ​(​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ്ര​തി​നി​ധി​),​ ​മ​ദ്രാ​സ് ​ഐ.​ഐ.​ടി​യി​ലെ​ ​പ്രൊ​ഫ.​ ​ടി.​ ​പ്ര​ദീ​പ് ​(​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​കൗ​ൺ​സി​ൽ​ ​പ്ര​തി​നി​ധി​),​ ​കു​സാ​റ്റ് ​വി.​സി​ ​പ്രൊ​ഫ.​ ​പി.​ജി.​ ​ശ​ങ്ക​ര​ൻ,​ ​എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​മു​ൻ​ ​വി.​സി​ ​പ്രൊ​ഫ.​സാ​ബു​തോ​മ​സ് ​(​സ​ർ​ക്കാ​ർ​ ​പ്ര​തി​നി​ധി​ക​ൾ​)​ ​എ​ന്നി​വ​രാ​ണ് ​അം​ഗ​ങ്ങ​ൾ.​ ​ഗ​വ​ർ​ണ​റു​ടെ​ ​വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ ​ജാ​ർ​ഖ​ണ്ഡ് ​കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​പ്രൊ​ഫ.​ ​ക്ഷി​തി​ ​ഭൂ​ഷ​ൺ​ദാ​സി​നെ​ത്ത​ന്നെ​യാ​ണ് ​യു.​ജി.​സി​ ​പ്ര​തി​നി​ധി​യാ​യി​ ​സ​ർ​ക്കാ​രും​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

സ്ഥി​രം​ ​വി.​സി​ ​നി​യ​മ​നം:
ഹ​ർ​ജി​ ​വാ​ദ​ത്തി​ന് ​മാ​റ്റി

കൊ​ച്ചി​:​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​സ്ഥി​രം​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​മാ​രെ​ ​നി​യ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​തി​രു​വ​ന​ന്ത​പു​രം​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​കോ​ളേ​ജ് ​ഇ​ക്ക​ണോ​മി​ക്‌​സ് ​വി​ഭാ​ഗം​ ​മു​ൻ​ ​മേ​ധാ​വി​ ​ഡോ.​ ​മേ​രി​ ​ജോ​ർ​ജ് ​ഫ​യ​ൽ​ ​ചെ​യ്ത​ ​ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​വി​ശ​ദ​വാ​ദ​ത്തി​നാ​യി​ ​ആ​ഗ​സ്റ്റ് ​ഏ​ഴി​ലേ​ക്ക് ​മാ​റ്റി.​ ​ജ​സ്റ്റി​സ് ​എ.​ ​മു​ഹ​മ്മ​ദ് ​മു​ഷ്താ​ഖും​ ​ജ​സ്റ്റി​സ് ​എ​സ്.​ ​മ​നു​വും​ ​ഉ​ൾ​പ്പെ​ട്ട​ ​ഡി​വി​ഷ​ൻ​ബെ​ഞ്ചാ​ണ് ​ഹ​ർ​ജി​ ​പ​രി​ഗ​ണി​ക്കു​ന്ന​ത്.​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​യി​ലേ​ക്ക് ​സ​ർ​വ​ക​ലാ​ശാ​ല​ ​പ്ര​തി​നി​ധി​യെ​ ​നി​യോ​ഗി​ക്കാ​ത്ത​തി​നെ​യാ​ണ് ​ഹ​ർ​ജി​യി​ൽ​ ​ചോ​ദ്യം​ ​ചെ​യ്യു​ന്ന​ത്.