മൂവാറ്റുപുഴ: പായിപ്ര സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഭാ സംഗമവും അവാർഡ് ദാനവും എഫ്.ഐ.ടി ചെയർമാൻ ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ രംഗത്ത് സഹകരണ മേഖല നൽകുന്ന സംഭാവനകൾ കൂടിയാണ് ഇന്ന് കാണുന്ന കേരളത്തിന്റെ പുരോഗതിയെന്ന് അദ്ദേഹം പറഞ്ഞു. ബാങ്ക് പ്രസിഡന്റ് കെ.എസ്.രങ്കേഷ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.പി. ഫൈസൽ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.പി.രാമചന്ദ്രൻ, തൃക്കളത്തൂർ സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് സുകുമാരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എ. റിയാസ് ഖാൻ, പഞ്ചായത്ത് മെമ്പർമാരായ പി.എച്ച്. സക്കീർ ഹുസൈൻ, ജയശ്രീ ശ്രീധരൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി, ബോർഡ് മെമ്പർമാരായ ഇ.എ.ഹരിദാസ്, ജെബി ഷാനവാസ്, പി.എ. ബിജു, ബാങ്ക് സെക്രട്ടറി ബി.ജീവൻ എന്നിവർ സംസാരിച്ചു.
എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ അഫ്സൽ അലി, അക്മൽ സഖിയ, റാഷ റഷീദ്, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് പരീക്ഷയിൽ വിജയിച്ച എ.എം. ശ്രീലക്ഷ്മി, മെക്കാനിക്കൽ എൻജിനിയറിംഗിൽ ഡോക്ടറേറ്റ് നേടിയ അൻസൽ മുഹമ്മദ് എന്നിവരെയും എസ്.എസ് .എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും ആദരിച്ചു.