y
നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് എരൂർ ബ്ലായിൽ റോഡ് ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: നഗരസഭ 48-ാം വാർഡിൽ ബ്ലായിൽ റോഡ് ടൈൽവിരിച്ച് സഞ്ചാരയോഗ്യമാക്കി. നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ , കൗൺസിലർ പി.ബി. സതീശൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ജയാ പരമേശ്വരൻ, ട്രൂറ എരൂർ മേഖലാ പ്രസിഡന്റ് സേതുമാധവൻ മൂലേടത്ത്, കെ.ജി. ശ്രീകുമാർ, സുശീൽ തുടങ്ങിയവർ സംസാരിച്ചു.