1
കൽവത്തി റോഡിൽ കട്ടകൾ കൂട്ടിയിട്ടിരിക്കുന്നു

മട്ടാഞ്ചേരി: കൽവത്തി റോഡ് പണി തുടങ്ങിയിട്ട് ഒരുവർഷം കഴിഞ്ഞിട്ടും പൂർത്തിയാകാത്തതിൽ കച്ചവടക്കാർ അമർഷത്തിൽ. ആദ്യം റോഡ് ടാർ ചെയ്യുമെന്നാണ് അധികാരികൾ അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കട്ട വിരിക്കുന്ന ജോലികളാണ് നടക്കുന്നത്. ഫോർട്ട്കൊച്ചിയിൽനിന്ന് തുടങ്ങുന്ന റോഡ് മട്ടാഞ്ചേരിയിലാണ് അവസാനിക്കുന്നത്. ജോലി വേഗം തീർക്കണമെന്നാവശ്യപ്പെട്ട് സമീപത്തെ കച്ചവടക്കാർ കൗൺസിലർ, എം.എൽ.എ എന്നിവർക്ക് നിവേദനം നൽകിയിട്ടും പരിഹാരമായില്ല.

നാട്ടുകാർ ദുരിതത്തിൽ

1. മട്ടാഞ്ചേരി ബോട്ട് ജെട്ടി, കൽവത്തി പള്ളി, കച്ചവട സ്ഥാപനങ്ങൾ, ഹോട്ടലുകൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വരാൻ ബുദ്ധിമുട്ട്

2. ഫോർട്ട്കൊച്ചി ജങ്കാർ ജെട്ടിയിലേക്ക് വരുന്ന വാഹനങ്ങൾക്ക് നിർമ്മാണ സാമഗ്രികൾ ഇട്ടിരിക്കുന്നതിനാൽ വാഹനങ്ങളിടാൻ സ്ഥലമില്ല.

3. ടൂവീലർ, കാർ, ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങൾക്ക് പോകാൻ വഴിയില്ല

4. കാൽനടയാത്രക്കാർക്ക് നടക്കാൻ കഴിയാത്ത സ്ഥിതി

4. ബോട്ട്ജെട്ടിയിൽ എത്തുന്ന ജോലിക്കാരും വിദ്യാർത്ഥികളും ദുരിതത്തിൽ

5. ഈ ഭാഗത്തേക്ക് ഓട്ടംവിളിച്ചാൽ ഓട്ടോറിക്ഷക്കാർ വരുന്നില്ല

അടിയന്തരമായി ജോലികൾ തീർക്കണം. അല്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ടുനീങ്ങും

മുജീബ് റഹ്മാൻ

സാമൂഹ്യ പ്രവർത്തകൻ

പശ്ചിമകൊച്ചി

സ്വകാര്യ ബസുകൾ ജോലികൾ നടക്കുന്നതിനാൽ ഈ വഴി ഒഴിവാക്കിയാണ് സർവീസ് നടത്തുന്നത്. ജോലികൾ അടിയന്തരമായി തീർക്കണം.

അഡ്വ. ആന്റണി കുരീത്തറ

പ്രതിപക്ഷ നേതാവ്

കൊച്ചി കോർപ്പറേഷൻ