പള്ളുരുത്തി: എസ്.എൻ.ഡി.പി യോഗം കുമ്പളങ്ങി സെൻട്രൽ ശാഖയിൽ 170-ാമത് ഗുരുദേവ ജയന്തി വിപുലമായി ആഘോഷിക്കും. സംഘാടക സമിതി ചെയർമാൻ സി.കെ. ടെൽഫി, വൈസ് ചെയർമാൻ ജോഷി ശാന്തി, ജനറൽ കൺവീനർ എൻ.എസ്. സുമേഷ്, ജോയിന്റ് കൺവീനർമാരായ ജലജ സിദ്ധാർത്ഥൻ, ബീന ടെൽഫി, സീന ഷിജിൽ, പ്രാർത്ഥന സംഘാടകരായ സുലത വത്സൻ, രംഭ പ്രസന്നൻ, ജയ സനൽ, ഉദയ അംബുജൻ, രതിക സദാനന്ദൻ പ്രോഗ്രാം കോ ഓർഡിനേറ്റർ ഷിബു സരോവരം, ഷിജിൽ സുഗതൻ, രഥഘോക്ഷയാത്ര കൺവീനർ ശ്രീനിവാസൻ, സുരേഷ്, പബ്ലിസിറ്റി കൺവീനർ രാജാറാം ആഞ്ഞിക്കാട്ട്, ഫുഡ് കമ്മിറ്റി കൺവീനർമാരായ പൊന്നൻ, പ്രദീപ് മാവുങ്കൽ, ഫൈനാൻസ് കമ്മിറ്റി കൺവീനർ മിറാഷ് ചാണിയിൽ, ദൈവദശകം 101 അംഗ ആലാപനകമ്മിറ്റി കൺവീനർ സുമ രാജാറാം, സീമ ശിവദാസൻ, വാസന്തി സുരേഷ്, സുധ ജയന്തൻ, ഷീജ ദുഷ്യന്തൻ, ശരണ്യ സുരേഷ്, ഷീജ വിജയപ്പൻ, ഷേർളി കലാധരൻ, സുലഭ ശ്രീനിവാസൻ, സുലഭ അശോകൻ, സുമന സുനിൽ എന്നിവരെ തിരഞ്ഞെടുത്തു.