തൃപ്പൂണിത്തുറ: തെക്കുംഭാഗം മാതൃക റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ വാർഷികം ട്രൂറ പ്രസിഡന്റ് വി.പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മാതൃക പ്രസിഡന്റ് വേണുഗോപാൽ രാജ അദ്ധ്യക്ഷനായി. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാരം കൗൺസിലർ ഡി. അർജുനൻ സമ്മാനിച്ചു. മാതൃക സെക്രട്ടറി സജി ജോസഫ്, ലേഖ രാജൻ, മിനി ജയൻ എന്നിവർ സംസാരിച്ചു.