മൂവാറ്റുപുഴ: എസ്.എസ്.എഫ് പേഴക്കാപ്പിള്ളി സെക്ടർ സാഹിത്യോത്സവ് സ്വാഗത സംഘ രൂപീകരണ യോഗം എസ്.വൈ.എസ് സോൺ പ്രസിഡന്റ് ഷാജഹാൻ സഖാഫി ഉദ്ഘാടനം ചെയ്തു. ഉവൈസ് അഹ്സനി അദ്ധ്യക്ഷനായി. അസ്‌ലം അലിയാർ, മുനീർ പള്ളിച്ചിറങ്ങര, ഷുഹൈബ് അഹ്സനി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം പി അബ്‌ദുൽ ജബ്ബാർ കാമിൽ സഖാഫി (മുഖ്യ രക്ഷാധികാരി ), ഷാജഹാൻ സഖാഫി ( ചെയർമാൻ), ഷമീർ സഖാഫി, മുഹ്സിൻ പള്ളിച്ചിറങ്ങര (വൈസ് ചെയർമാന്മാർ), പി.എൻ. മിൻഹാസ് (കൺവീനർ), മുനീർ വി എസ്, അജ്മൽ സഖാഫി, ഹാറൂൺ ഹബീബ്, ഷാഹിർ (ജോ. കൺവീനർമാർ) സക്കീർ മുടവൂർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.