മൂവാറ്റുപുഴ: ഡി.വൈ.എഫ്.ഐ പായിപ്ര മേഖലാ കമ്മിറ്റി സംഘടിപ്പിച്ച വിജയാവേശം പരിപാടി സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ ഉദ്ഘാടനം ചെയ്തു. മേഖലാ പരിധിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും മറ്റ് മേഖലയിലെ പ്രതിഭകളെയും ചടങ്ങിൽ അനുമോദിച്ചു. മേഖല പ്രസിഡന്റ് പി.ജി. ലാലു അദ്ധ്യക്ഷനായി. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ഫെബിൻ മൂസ, പ്രസിഡന്റ് എം.എ. റിയാസ് ഖാൻ, മേഖല സെക്രട്ടറി അജിൻ അശോക്, സി.പി.എം പായിപ്ര ലോക്കൽ സെക്രട്ടറി ആർ. സുകുമാരൻ, പഞ്ചായത്ത് മെമ്പർ എം.എ. നൗഷാദ് എന്നിവർ സംസാരിച്ചു .