mammu

കൊച്ചി: സിനിമാതാരം മമ്മൂട്ടി എടുത്ത ഇലത്തുമ്പിൽ വിശ്രമിക്കുന്ന നാട്ടുബുൾബുൾ പക്ഷിയുടെ ഫോട്ടോ ലേലത്തിൽ വിറ്റത് മൂന്നുലക്ഷം രൂപയ്ക്ക്. ഒരുലക്ഷം രൂപ അടിസ്ഥാന വിലയിട്ട ചിത്രം മലപ്പുറം കോട്ടയ്ക്കൽ സ്വദേശിയും ലീന ഗ്രൂപ്പ് കമ്പനി ചെയർമാനുമായ അച്ചു ഉള്ളാട്ടിലാണ് ലേലത്തിൽ പിടിച്ചത്. ഇന്ദുചൂഡൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച 23 പേരുടെ 61 പക്ഷി ഫോട്ടോകളുടെ പ്രദർശനത്തിലാണ് മമ്മൂട്ടിയുടെ ഫോട്ടോയുമുണ്ടായിരുന്നത്. ഫൗണ്ടേഷൻ സംഘാടകനായ വി.കെ ശ്രീരാമൻ അച്ചു ഉള്ളാട്ടിലിന്റെ പ്രതിനിധി രാമചന്ദ്രനു ഫോട്ടോ കൈമാറി. പ്രദർശനത്തിന്റെ സമാപനസമ്മേളനത്തിൽ പ്രൊഫ. എം കെ സാനു,​ സുനിൽ പി. ഇളയിടം, വി.കെ. ശ്രീരാമൻ, സുരേഷ് ഇളമൺ, ക്യൂറേറ്റർ എം. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.