ചോറ്റാനിക്കര: അമ്പാടിമല വായനശാല പ്രസിഡന്റായിരിക്കെ നിര്യാതനായ സന്തോഷിനെ വായനശാലയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. വൈസ് പ്രസിഡന്റ് വി.എൻ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ബോധി കൺവീനർ സന്തോഷ് തുമ്പുങ്കൽ അനുശോചനപ്രമേയം അവതരിപ്പിച്ചു. വാർഡ് മെമ്പർമാരായ പി.വി. പൗലോസ്, ഷിൽജി രവി, വായനശാല സെക്രട്ടറി പ്രദീപ് ആദിത്യ എന്നിവർ നേതൃത്വം നൽകി. ഫ്രാൻസിസ് ജോർജ് എം.പി,

അനൂപ് ജേക്കബ് എം.എൽ.എ തുടങ്ങിയവർ സന്തോഷിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.