ചോറ്റാനിക്കര :ചോറ്റാനിക്കര ആന പ്രേമി സംഘത്തിന്റെ നേതൃത്വത്തിൽ ചോറ്റാനിക്കര സീതക്കുട്ടിയുടെ മൂന്നാം അനുസ്മരണ ദിനം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ ആചരിച്ചു. ചോറ്റാനിക്കര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ബിജു ആർ.പിള്ള ഉദ്ഘാടനം നിർവഹിച്ചു. ആന പ്രേമി സംഘം പ്രസിഡന്റ് ശരത്ത് വി. എസ്. അദ്ധ്യക്ഷനായി. ചോറ്റാനിക്കര ക്ഷേത്രം ഊരാളനും ആന പ്രേമി സംഘം രക്ഷാധികാരിയുമായ പള്ളിപ്പുറത്ത് നാരായണൻ നമ്പൂതിരി, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി തമ്പി തിലകൻ, വാർഡ് മെമ്പർ പ്രകാശൻ ശ്രീധരൻ, ആന പ്രേമി സംഘം സെക്രട്ടറി ശ്യാം നാഥ് എസ്, ആന പ്രേമി സംഘം എക്സിക്യൂട്ടീവ് മെമ്പർ സുശാന്ത് മകം എന്നിവർ സംസാരിച്ചു.