kanji

പുക്കാട്ടുപടി: വായനാ പക്ഷാചരണത്തോടനുബന്ധിച്ച് വള്ളത്തോൾ സ്മാരക വായനശാല കാഞ്ഞിരത്താൻമുകൾ പാലക്കാട്ടിൽ സെബിൻ പൗലോസിന്റെ വീട്ടുമുറ്റത്ത് നാടാകെ വായനക്കൂട്ടം സംഘടിപ്പിച്ചു. പ്രൊഫ. ഫ്രാൻസിസ് ജോസഫ് എടത്രക്കരി മുഖ്യതിഥിയായി. റിട്ട. ഡി.ഇ.ഒ എം.കെ. സീത, എൻ. മുരളീധരൻ ഊരക്കാട്, വി.കെ. മുഹമ്മദ്, ടി.സി. ശിവശങ്കർ, ജേക്കബ് സി. മാത്യു, കെ.എം. മഹേഷ്, പി.ജി. സജീവ്, പി.കെ. ജിനീഷ് തുടങ്ങിയവർ സംസാരിച്ചു. റിസ അന്ന സെബിൻ, വൈഷ്ണവി ശിവശങ്കർ, പൗവ്വൽ സെബിൻ എന്നിവർ പുസ്തക പരിചയം നടത്തി.