dukh
ദുക്‌റാന തിരുനാൾ പൊതുഅവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണലിസ്റ്റ് കേരള കോൺഗ്രസ് നടത്തിയ ധർണ സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ദുക്‌റാന തിരുനാൾ ദിനമായ നാളെ പൊതുഅവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണലിസ്റ്റ് കേരള കോൺഗ്രസ് ധർണ നടത്തി. സംസ്ഥാന ചെയർമാനും എൻ.ഡി.എ സംസ്ഥാന വൈസ് ചെയർമാനുമായ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ

ജോൺ മാത്യു മുല്ലശേരി, എം.എൻ. ഗിരി, കെ.എച്ച് ഷംസുദീൻ, പി.എസ്.സി നായർ, ജോൺ വർഗീസ്, രാജു തിരുവല്ല, കെ.എച്ച് ഹീര, ജിൻസി ജേക്കബ്, എം.ജെ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.