kklm

കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം 224-ാം നമ്പർ ശാഖയുടെ കീഴിലുള്ള അമ്പലംഭാഗം കുടുംബയോഗം കുമാരനാശാൻ ഹാളിൽ നടന്നു. ശാഖാ സെക്രട്ടറി തിലോത്തമ ജോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡി. സാജു അദ്ധ്യക്ഷനായി. ശാഖാ മാനേജിംഗ് കമ്മിറ്റി അംഗം പ്രിൻസ് നാരായണൻ, കുടുംബയോഗം ചെയർമാൻ എബി സുധാകരൻ, വിജയൻ കലമറ്റം എന്നിവർ സംസാരിച്ചു. കൺവീനർ ടി.കെ. ചന്ദ്രൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും നടന്നു.