u
മിഠായിക്കുന്നം 6009-ാം നമ്പർ ശാഖായോഗം വാർഷികപൊതുയോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര; മിഠായിക്കുന്നം 6009-ാം നമ്പർ ശാഖായോഗം ഭരണസമിതി തിരഞ്ഞെടുപ്പും മുതിർന്ന അംഗങ്ങളെ ആദരിക്കലും ശാഖാ ഓഡിറ്റോറിയത്തിൽ നടത്തി. തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ്‌ ഇ.ഡി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാധാമണി ലാലപ്പൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി ടി. കെ. ലാലൻ (പ്രസിഡന്റ്‌)‌, സജേഷ് സി.എ (വൈസ് പ്രസിഡന്റ്)‌, രാധാമണി ലാലപ്പൻ (സെക്രട്ടറി), ഒ.കെ. ലാലപ്പൻ (യൂണിയൻ കമ്മിറ്റി അംഗം)‌, ബിജു ഇടപ്പനാട്ട്, സന്തോഷ്. കെ.ഡി, അഞ്ജു നിധീഷ്, ബിന്ദു പാറങ്കേരി, രാജി ദേവരാജൻ, ഷീജ ഇടപ്പനാട്ട്, ബോനകുമാർ (എക്സിക്യുട്ടീവ് കമ്മിറ്റി)‌, സത്യൻ മലങ്കോട്ടിൽ, സുധ അനിൽ, ബിന്ദു ശിവദാസൻ (പഞ്ചായത്ത്‌ കമ്മിറ്റി)‌ എന്നിവരെ തിരഞ്ഞെടുത്തു.

യൂണിയൻ കൗൺസിലർ യു.എസ്. പ്രസന്നൻ, ജയ അനിൽ, ധന്യ പുരുഷോത്തമൻ, ബീന പ്രകാശ്, രാജി ദേവരാജൻ, ശാഖാ വൈസ് പ്രസിഡന്റ്‌ മഹേഷ്‌ വള്ളോംപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.