കൊച്ചി: ചേർത്തല എസ്.എൻ കോളേജ് ബോട്ടണി വിഭാഗം അസോസിയേറ്റ് പ്രൊഫസറും കവയത്രിയുമായ ഡോ. സി.ബി. നിലീനയുടെ 'പോഡോസ്റ്റമേസയേ: യുണീക് റയോഫൈറ്റിക് ആൻജയോസ്‌പേംസ് ഒഫ് സൗത്ത് ഏഷ്യ ' എന്ന പുസ്തകം ഡോ. ആർ. കൃഷ്ണകുമാർ പ്രകാശനം ചെയ്തു. പ്രൊഫ.സി.എം. മാത്യു ഏറ്റുവാങ്ങി. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി പ്രസിഡന്റ് ഇ.എൻ. നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.ജി. യൂണവേഴ്‌സിറ്റി കൺട്രോളർ ഒഫ് എക്‌സാമനേഷൻ ഡോ. സി.എം. ശ്രീജിത്ത്, പ്രൊഫ. ശാന്ത എം. മാത്യു, പ്രൊഫ.ഡോ. മാണി വർഗീസ്, ജിജോ ജോർജ്ജ്, ഡോ.നീലീന, സുബിത് സൂര്യൻ എന്നിവർ സംസാരിച്ചു.