കാലടി: കാഞ്ഞൂർ റൂറൽ സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും യൂണിവേഴ്സിറ്റി റാങ്ക് കരസ്ഥമാക്കിയവരെയും ക്യാഷ് അവാർഡും മെമെന്റൊയും നൽകി ആദരിച്ചു. പ്രതിഭാ സംഗമം ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോയി പോൾ അദ്ധ്യക്ഷനായി. ബാങ്ക് വൈസ് പ്രസിഡന്റ് സിറിൾ ഇടശേരി, സെബാസ്റ്റ്യൻ പാലിശേരി , കെ.ഒ. ലോറൻസ്, എ.ഒ. പോൾ, കെ.കെ. തങ്കപ്പൻ, എ.സി. റോബിൻ, അൽഫോൻസ് ഡേവിസ്, സീത ബാബു, ഡെയ്സി ജോസ്, സെക്രട്ടറി വി. സിന്ധു എന്നിവർ സംസാരിച്ചു.