fire

കൊച്ചി: ഫാക്ട് നടത്തിവരുന്ന ഒരുവർഷത്തെ ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിംഗ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കിൽ വി.എച്ച്എസ്.സി, രണ്ടു വർഷത്തെ ഐ.ടി.ഐ പാസായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 24 വയസ്. (എസ്.സി, എസ്.ടി വിഭാഗത്തിന് 5 വയസും ഒ.ബി.സി(നോൺ ക്രീമി) വിഭാഗത്തിന് 3 വയസും ഇളവ് ലഭിക്കും) ഉയരം: 167 സെ.മി, തൂക്കം: 50 കിലോ, നെഞ്ചളവ് : 81-86 സെ.മി. താത്പര്യമുള്ളവർ www.fact.co.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. അവസാന തീയതി ജൂലായ് 5. കൂടുതൽ വിവരങ്ങൾക്ക്: 04842567467, 04842567544, 9446301072.