കൂത്താട്ടുകുളം: ബി.ജെ.പി പാലക്കുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ. ശ്യാമപ്രസാദ് മുഖർജി അനുസ്മരണം നടത്തി. ബിജെപി മൂവാറ്റുപുഴ മണ്ഡലം മീഡിയ സെൽ കൺവീനർ എൻ.കെ. അഭിലാഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് അജിത്ത് വി. ഗോവിന്ദൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് ജനറൽ സെക്രട്ടറി സുജിത്ത്, പഞ്ചായത്ത് സമിതി സെക്രട്ടറി ഷാജി പ്രഭാകരൻ, പി.കെ. കുഞ്ഞ്, രഞ്ജിത്ത് വിജയൻ, എം.എസ്. അനൂപ്, കെ.ആർ. അനൂപ്, ജോർജ് കൊഴിപ്പിള്ളി, ലാൽ പൊടിപാറ, എബിൻ സാബു, എൻ.സി. ബാബു, ദേവദാസ്, കെ.എൻ. ജയൻ, ജനാർദ്ധനൻ കാവുംഭാഗം, ജയ് മോൻ വടവുകോട്, അശോകൻ തുടങ്ങിയവർ പങ്കെടുത്തു.