idappalli

ഇ​ട​പ്പ​ള്ളി​-​ ​അ​രൂ​ർ​ ​എ​ല​വേ​റ്റ​ഡ് ​ഹൈ​വേ​ ​ക​ട​ലാ​സിൽ

കൊ​ച്ചി​:​ ​ഇ​ട​പ്പ​ള്ളി​ ​മു​ത​ൽ​ ​അ​രൂ​ർ​ ​വ​രെ​ 18​കി​ലോ​മീ​റ്റ​റി​ലെ​ ​എ​ല​വേ​റ്റ​ഡ് ​ഹൈ​വേ​ ​പ​ദ്ധ​തി​ ​നീ​ളു​ന്നു.​ ​പ​ദ്ധ​തി​ക്കാ​യി​ ​എ​ൻ.​എ​ച്ച്.​എ.​ഐ​ ​ആ​ദ്യം​ ​ത​യാ​റാ​ക്കി​യ​ ​പ​ദ്ധ​തി​രേ​ഖ​ ​പു​തു​ക്കു​ന്ന​ത് ​നീ​ളു​ന്ന​താ​ണ് ​കാ​ര​ണം.​ 2022​ലാ​ണ് ​പ​ദ്ധ​തി​രേ​ഖ​ ​ത​യാ​റാ​ക്കി​യ​ത്.​
30​-35​ ​മി​നി​റ്റി​ൽ​ ​എ​ത്തി​ച്ചേ​രാ​വു​ന്ന​ ​ഇ​ട​പ്പ​ള്ളി​ ​മു​ത​ൽ​ ​അ​രൂ​ർ​ ​വ​രെ​യു​ള്ള​ 18​കി​ലോ​മീ​റ്റ​ർ​ ​ദൂ​രം​ ​ഇ​പ്പോ​ൾ​ ​താ​ണ്ടാ​ൻ​ ​തി​ര​ക്കേ​റി​യ​ ​സ​മ​യ​ങ്ങ​ളി​ൽ​ ​ര​ണ്ട് ​മ​ണി​ക്കൂ​റി​ലേ​റെ​ ​എ​ടു​ക്കും.​ ​ഇ​ട​പ്പ​ള്ളി​യി​ലെ​യും​ ​പാ​ലാ​രി​വ​ട്ട​ത്തെ​യും​ ​വൈ​റ്റി​ല​യി​ലെ​യും​ ​കു​ണ്ട​ന്നൂ​രെ​യു​മെ​ല്ലാം​ ​മേ​ൽ​പ്പാ​ലം​ ​പ​ണി​തി​ട്ടും​ ​ര​ക്ഷ​യി​ല്ലാ​ത്ത​ ​ഗ​താ​ഗ​ത​കു​രു​ക്കാ​ണ് ​കാ​ര​ണം.​ ​മ​ണ്ഡ​ല​ത്തി​ലെ​ ​പ്ര​ധാ​ന​ ​പാ​ത​യി​ലെ​ ​ഗ​താ​ഗ​ത​ ​പ്ര​ശ്ന​ത്തി​ന്റെ​ ​ഗൗ​ര​വം​ ​ചൂ​ണ്ടി​ക്കാ​ട്ടി​ ​ഹൈ​ബി​ ​ഈ​ഡ​ൻ​ ​എം.​പി​ ​എ​ൻ.​എ​ച്ച്.​എ.​ഐ​യ്ക്ക് ​ക​ത്ത​യ​ച്ച​തോ​ടെ​യാ​ണ് 2022​ ​ന​വം​ബ​റി​ൽ​ ​എ​ൻ.​എ​ച്ച്.​എ.​ഐ​ ​ആ​ദ്യ​ ​ഡി.​പി.​ആ​ർ​ ​ത​യാ​റാ​ക്ക​ലി​ലേ​ക്ക് ​ക​ട​ന്ന​ത്. ആ​കാ​ശ​പാ​ത​ ​പ​ണി​യേ​ണ്ട​ ​സ്ഥ​ല​ത്ത് ​കൂ​ടു​ത​ൽ​ ​സ്ഥ​ലം​ ​ഏ​റ്റെ​ടു​ക്കേ​ണ്ട​ ​ആ​വ​ശ്യ​മി​ല്ലാ​ത്ത​തി​നാ​ൽ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന് ​ബാ​ധ്യ​ത​ക​ളി​ല്ല.​ ​ദേ​ശീ​യ​പാ​ത​ ​അ​തോ​റി​റ്റി​ ​മു​ൻ​കൈ​യെ​ടു​ത്താ​ൽ​ ​പാ​ത​ ​സ​ജ്ജ​മാ​കും.​ ​യാ​ഥാ​ർ​ത്ഥ്യ​മാ​യാ​ൽ​ ​ഇ​ട​പ്പ​ള്ളി​ ​ക​ട​ന്ന് ​തെ​ക്ക​ൻ​ ​ജി​ല്ല​ക​ളി​ലേ​ക്ക് ​പോ​കു​ന്ന​വ​ർ​ക്ക് ​ഗ​താ​ഗ​ത​ ​കു​രു​ക്കി​ൽ​ ​കു​ടു​ങ്ങാ​തെ​ ​ഈ​ ​ദൂ​രം​ ​താ​ണ്ടാം.

ഇടപ്പള്ളി അണ്ടർപാസ് ​വെ​ല്ലു​വി​ളി

ഇ​ട​പ്പ​ള്ളി​ ​ജം​ഗ്ഷ​നി​ലെ​ ​അ​ണ്ട​ർ​പാ​സ് ​നി​ർ​മ്മി​ക്ക​ലാ​ണ് ​പ്ര​ധാ​ന​ ​കീ​റാ​മു​ട്ടി.​ ​ഇ​തി​നാ​യി​ ​റി​വൈ​സ്ഡ് ​ഡി.​പി.​ആ​ർ​ ​ത​യാ​റാ​ക്കാ​ൻ​ ​എ​ൻ.​എ​ച്ച്.​എ.​ഐ​ ​തീ​രു​മാ​നി​ച്ചെ​ങ്കി​ലും​ ​വെ​ള്ള​ക്കെ​ട്ട് ​വെ​ല്ലു​വി​ളി​യാ​യി.​ ​അ​ണ്ട​ർ​പാ​സ് ​വ​രു​മ്പോ​ൾ​ ​ഇ​ട​പ്പ​ള്ളി​ ​ജം​ഗ്ഷ​നി​ലെ​ ​വെ​ള്ള​ക്കെ​ട്ട് ​ഒ​ഴി​വാ​ക്കേ​ണ്ട​ത് ​എ​ങ്ങ​നെ​യെ​ന്ന​തി​ൽ​ ​ത​ട്ടി​ ​നി​ൽ​ക്കു​ക​യാ​ണ് ​പ​ദ്ധ​തി​യി​പ്പോ​ൾ.​ ​ഇ​ട​പ്പ​ള്ളി​-​ ​മൂ​ത്ത​കു​ന്നം​ ​ഹൈ​വേ​ക്കാ​യി​ ​ഇ​തി​നോ​ട​കം​ ​വീ​തി​കൂ​ട്ട​ലും​ ​കാ​ന​ ​നി​ർ​മ്മാ​ണ​വും​ ​ഈ​ ​ഭാ​ഗ​ത്ത് ​ന​ട​ക്കു​ന്നു​ണ്ട്.​ ​അ​ണ്ട​ർ​പാ​സ് ​ഇ​തു​മാ​യി​ ​ബ​ന്ധി​പ്പി​ക്കാ​നാ​കു​മോ​ ​എ​ന്ന​താ​ണ് ​അ​ടു​ത്ത​ ​ക​ട​മ്പ.

ഇ​ട​പ്പ​ള്ളി​ ​മു​ത​ൽ​ ​അ​രൂ​ർ​ ​വ​ര​രെ​യു​ള്ള​ ​ഗ​ത​താ​ഗ​ത​ക്കു​രു​ക്കി​ന് ​പ​രി​ഹാ​ര​മാ​കു​ന്ന​ ​ജ​ന​കീ​യ​ ​പ​ദ്ധ​തി​ക്ക് കേന്ദ്രസർക്കാർ എത്രയും വേഗം ഫണ്ട് അനുവദിക്കണം.​ ​ന​ട​പ്പാ​ക്കാ​നു​ള്ള​ ​ഇ​ട​പെ​ട​ലു​ക​ൾ​ ​നി​ര​ന്ത​ര​മാ​യി​ ​ന​ട​ത്തു​ക​യാ​ണ്.
ഹൈ​ബി​ ​ഈ​ഡ​ൻ​ ​എം.​പി

ഇടപ്പള്ളി- അരൂർ- 18.6കിലോമീറ്റർ

ഇടപ്പള്ളി- അരൂർ റൂട്ട്- ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ