കൂത്താട്ടുകുളം: വടകര സന്തുല ആശുപത്രി വാർഷികവും സന്തുല ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ഡോക്ടർ തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്തയുടെ ജന്മദിനാഘോഷവും നടന്നു. കോലഞ്ചേരി മെഡിക്കൽ കോളേജ് സെക്രട്ടറി
ജോയി പി. ജേക്കബ് ഉദ്ഘാടനം ചെയ്തു. മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യാതിഥിയായി. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ, കൗൺസിലർ മരിയ ഗേരോത്തി, തോമസ് പുളിക്കൽ, ഫാ. എഡ്വേർഡ് ജോർജ്, ഫാ. തോമസ് പോൾ റമ്പാൻ, റെജി എം. ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. ആശുപത്രി ജീവനക്കാരുടെ വിവിധ കലാപരിപാടികളും നടന്നു.