road

ആലുവ: കാറ്റിലും മഴയിലും ദേശീയപാതയിൽ മരം റോഡിലേക്ക് കുറുകെ വീണ് ഗതാഗത തടസം. റോഡിൽ വാഹനങ്ങളും കാൽനട യാത്രികരും ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. ദേശീയപാതയിൽ ആലുവ മംഗലപ്പുഴ പാലത്തിന് സമീപമാണ് റോഡിന് കുറുകെ മരം മറിഞ്ഞത്. ഫയർഫോഴ്സ് അധികൃതർ എത്തി മരം വെട്ടിനീക്കിയ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. സെമിനാരിപ്പടി കഴിഞ്ഞാണ് മരം മറഞ്ഞത്. ദേശീയ പാതയിൽ അങ്കമാലി റോഡിൽ പൂർണമായും എതിർദിശയിൽ ഭാഗികമായും ഗതാഗതം തടസപ്പെട്ടു. വൈകുന്നേരങ്ങളിലെ പാലത്തിലെ ബ്ലോക്കിൽ തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. തിരക്കുള്ള സമയത്താണ് കാറ്റിലും മഴയത്തും മരം കുറുകെ മറിഞ്ഞുവീണത്.