കുമ്പളം: ഗ്രാമീണ ഗ്രന്ഥശാലയിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി കവിയരങ്ങ്, കവി ഇടപ്പള്ളി അനുസ്മരണം, കുമ്പളം രാജപ്പന്റെ 'അവൾ തിരികെ പോരുന്നു' നോവലിന്റെ കവർ പ്രകാശനം എന്നിവ സംഘടിപ്പിച്ചു.
ഉദ്ഘാടനവും കവർ പ്രകാശനവും കേരളസാഹിത്യവേദി പ്രസിഡന്റ് ജി.കെ. പിള്ള തെക്കേടത്ത് നിർവഹിച്ചു ഗ്രന്ഥശാല പ്രസിഡന്റ് എം.എസ്. ഗിരിജാദേവി അദ്ധ്യക്ഷത വഹിച്ചു. ഇടപ്പള്ളി രാഘവൻപിള്ള സാംസ്‌കാരികകേന്ദ്രം പ്രസിഡന്റ് എൻ.എ. മണി, ഗ്രന്ഥശാല വൈസ് പ്രസിഡന്റ് വിജയൻ മാവുങ്കൽ, ലൈബ്രറി കൗൺസിൽ ജില്ലാ എക്‌സി. അംഗം വി.ആർ. മുരുകേശൻ എന്നിവർ പ്രഭാഷണം നടത്തി.
വി.കെ. മുരളീധരൻ, എസ്.കെ. സെൽവകുമാർ, സ്വപ്ന എം.എസ്. ഡോ. പൂജ സോമസുന്ദർ, ഹൈമവതി ഉണ്ണി പഴഞ്ഞാല, അമ്പിളി ബി. തൃപ്പൂണിത്തുറ, സത്യൻ മണ്ടോപ്പിള്ളി, സരിത എൻ.എസ്., കനകം തുളസി, കുമ്പളം ശശിധരപ്പണിക്കർ, കുമ്പളം രാജപ്പൻ, എം.എം. സരിത വി.കെ സെബു, രജിത ബിജു, രജനി ഗിരിജാവല്ലഭൻ, പവിത്ര ഗീത, നിഷ വേണുഗോപാൽ, കെ.എസ്. ഗിരിജാവല്ലഭൻ, എസ്. അനവദ്യ എന്നിവർ കവിതകൾ അവതരിപ്പിച്ചു. സെക്രട്ടറി കെ.എസ്. ഗിരിജാവല്ലഭൻ, കമ്മറ്റി അംഗം കെ.എൻ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.