y

തൃപ്പൂണിത്തുറ: ഗജലോകം ആനപ്രേമി സംഘത്തിന്റെ മൂന്നാം വാർഷികാഘോഷം തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്ര സന്നിധിയിൽ നടത്തി. കൊച്ചിൻ ദേവസ്വം ബോർഡ്‌ അംഗം എം.ബി മുരളീധരൻ പുതിയ ലോഗോ പ്രകാശനം ചെയ്തു. ദേവസ്വം അസി. കമ്മീഷണർ യഹുൽദാസ് മുഖ്യ പ്രഭാഷണം നടത്തി. ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി പ്രകാശ് അയ്യർ മുഖ്യാതിഥിയായി. കൊമ്പൻ വേമ്പനാട് വാസുദേവന് ആന ഊട്ട് നൽകി. കേരളത്തിലെ സീനിയർ ആനക്കാരൻ പള്ളിപ്പുറം ബാബുവിന് ഗജസേവനരത്ന പുരസ്‌കാരം നൽകി ആദരിച്ചു. മേളപ്രമാണി ചൊവ്വല്ലൂർ മോഹന വാര്യരെ ആദരിച്ചു. മധുസൂദനൻ, ആനന്ദ് കുടജാദ്രി, രാധാകൃഷ്ണൻ, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.