കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്തിലെ ടൂറിസം വികസന സാദ്ധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി റെസ്‌പോൺസിബിൾ ടൂറിസം പദ്ധതികളും അഡ്വഞ്ചർ ടൂറിസം പദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കാൻ പ്രത്യേക ഗ്രാമസഭായോഗം തീരുമാനിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സന്ധ്യാമോൾ പ്രകാശ്, റെസ്‌പോൺസിബിൾ ടൂറിസം സി.ഇ.ഒ കെ. രൂപേഷ് കുമാർ, അഡ്വഞ്ചർ ടൂറിസം സി.ഇ.ഒ ബിനു കുര്യാക്കോസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ അനിത ബേബി, രമ എം. കൈമൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനി ജോൺസൺ, നെവിൻ ജോർജ്, ആതിര സുമേഷ്, ആലീസ് ബിനു, കെ.കെ. രാജകുമാർ, എം.സി. അജി, ബീന ഏലിയാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.ടി. ശശി, സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.പി. റെജിമോൻ, ടൂറിസം ജില്ലാ കോഓഡിനേറ്റർ എസ്. ഹരീഷ്, ടൂറിസം ജില്ല അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ജോസിത ജേക്കബ് എന്നിവർ സംസാരിച്ചു. വിവിധ പദ്ധതികളുടെ കരട് നിർദ്ദേശങ്ങൾ ഗ്രാമസഭായോഗം അംഗീകരിച്ചു.