തൃപ്പൂണിത്തുറ: സുവർണനഗർ റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾക്ക് മിശ്രിതംനിറച്ച വിവിധഇനം തൈകളോടുകൂടിയ 260 ഗ്രോബാഗുകൾ വിതരണം ചെയ്‌തു. തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്‌സൺ രമ സന്തോഷ് വിതരണോദ്ഘാടനം നിർവഹിച്ചു. അസോ. പ്രസിഡന്റ് എസ്. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. പി.ഡി. സജിത്ദാസ് ക്ലാസ് നയിച്ചു. കൗൺസിലർമാരായ ശ്രീലത മധുസൂദനൻ, സുപ്രഭ പീതാംബരൻ, അസോ. സെക്രട്ടറി പി. ഗോപിനാഥൻ, ട്രഷറർ എം. അജിത്കുമാർ എന്നിവർ സംസാരിച്ചു.