ആലുവ: 14 കോടിയോളം രൂപ ചെലവഴിച്ച് നവീകരിച്ച ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ടോയ്ലെറ്റുകളും ഇരിപ്പിടങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ഉദ്‌ഘാടനം ചെയ്തത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് ബി.ജെ.പി ആലുവ മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ ആരോപിച്ചു. അഞ്ച് കൊല്ലമെടുത്ത് പണിത ബസ് സ്റ്റാൻഡിൽ ഉദ്‌ഘാടനം കഴിഞ്ഞ് നാല് മാസം കഴിഞ്ഞിട്ടും ടോയ്‌ലെറ്റുകൾ തുറന്ന് കൊടുക്കാത്തത് എം.എൽ.എയുടെ പിടിപ്പുകേടാണ്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി യാത്രക്കാർ വരുന്ന ബസ് സ്റ്റാൻഡിൽ പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ പോലുമൊരുക്കാതെ ഉദ്‌ഘാടനം മാമാങ്കം നടത്തുകയായിരുന്നുവെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.