ചോറ്റാനിക്കര: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് യൂത്ത് കോൺഗ്രസ് ചോറ്റാനിക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷീൽഡ് നൽകി അനുമോദിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. റീസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. എരുവേലി കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീദേവി ശങ്കർ അദ്ധ്യക്ഷത വഹിച്ചു. കാരുണ്യമിത്ര അവാർഡിന് അർഹനായ ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസിനെ പൊന്നാടഅണിയിച്ച് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ, ജില്ലാപഞ്ചായത്ത് മെമ്പർ എൽദോ ടോംപോൾ തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. അരുൺ വർഗീസിന്റെ മോട്ടിവേഷൻക്ലാസും നടന്നു.