കൂത്താട്ടുകുളം: ശ്രീധരീയം നഗർ റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും കുടുംബ സംഗമവും ശ്രീധരീയം ഓഡിറ്റോറിയത്തിൽ നടന്നു. അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഹരി എൻ. നമ്പൂതിരി അദ്ധ്യക്ഷനായി. കൊച്ചി മേയർ എം. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ വിദ്യ പ്രതിഭാ പുരസ്കാര ദാനം നടത്തി.സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പന
ശ്രീധരീയം നഗർ പബ്ലിക് ലൈബ്രറിക്ക് സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ അംഗീകാരപത്രം കൈമാറി. കെ. ചന്ദ്രശേഖരൻ, റോബിൻ ജോൺ, പി.ജി. സുനിൽകുമാർ, വി.എ. രവി, സി.ആർ. രാജു തുടങ്ങിയവർ സംസാരിച്ചു.